മാക്ബുക്ക് എയറിൻെറ പരിഷ്കരിച്ച പതിപ്പ് ആപ്പിൾ ഇന്ത്യൻ വിപണിയിലിറക്കി. 92,900 രൂപയാണ് മാക്ബുക്ക് എയറിൻെറ വില. പ്രീ-ഓർഡർ വൈകാതെ തന്നെ ആരംഭിക്കുമെന്നും ആപ്പിൾ അറിയിച്ചു. മാക്ബുക്ക് മിനിയുടെ സ്റ്റോറേജും ആപ്പിൾ വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ മിനിയുടെ 256 ജി.ബി വേരിയൻറ് 74,900 രൂപക്കും 512 ജി.ബി 105,900 രൂപക്കും ലഭിക്കും.
13 ഇഞ്ച് റെറ്റിന ഡിസ്പ്ലേയാണ് മാക്ക് ബുക്ക് എയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടച്ച് ഐഡിയും സുരക്ഷക്കായി നൽകിയിട്ടുണ്ട്. ഇൻറലിൻെറ 1.2 ജിഗാഹെഡ്സ് ക്വാഡ്കോർ ഐ 7 പ്രൊസസറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 3.8 ജിഗാഹെഡ്സാണ് പ്രൊസസറിനെറ വേഗത. മുൻ പ്രൊസസറിനേക്കാൾ രണ്ടിരട്ടി വേഗത പുതിയതിനുണ്ട്. ഗ്രാഫിക്സ് വേഗത 80 ശതമാനം അധികമായിരിക്കും.
256 ജി.ബി സ്റ്റോറേജാണ് മാക്ബുക്ക് എയറിൻെറ അടിസ്ഥാന വകഭേദത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. രണ്ട് ടി.ബി എസ്.എസ്.ഡി കാർഡിനേയുംപിന്തുണക്കും. ടച്ച് ഐഡിക്കായി ടി 2 സെക്യൂരിറ്റി ചിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. വേഗതയുള്ള വിവര കൈമാറ്റത്തിനായി തണ്ടർബോൾട്ട് 3 പോർട്ടുകളാണുള്ളത്. 6കെ എക്സ്റ്റേണൽ ഡിസ്പ്ലേയേയും മാക്ബുക്ക് പിന്തുണക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.