ആൻറിവൈറസ് സോഫ്റ്റ്വെയറായ അവാസ്ത് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന് റിപ്പോർട്ട്. 435 മില്യൺ വിൻഡോസ്, മാക്, മൊബൈൽ ഡിവൈസുകളുടെ വിവരങ്ങൾ ആഗോളതലത്തിൽ ചോർത്തിയെന്നാണ് വാർത്തകൾ. ബ്രൗസർ പ്ലഗ് ഇന്നുകള ിലൂടെ ചോർത്തിയ വിവരങ്ങൾ മറ്റ് കമ്പനികൾക്കും അവാസ്ത് വിറ്റു. മൈക്രോസോഫ്റ്റ്, ഗൂഗ്ൾ തുടങ്ങിയ കമ്പനികൾക്കും അവാസ്ത് വിവരങ്ങൾ വിറ്റുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
മതർബോർഡ്,പിസിമാഗ് എന്നിവർ ചേർന്നാണ് അവാസ്തിെൻറ ചോർത്തൽ പുറത്ത് കൊണ്ട് വന്നത്. ഉപയോക്താക്കളുടെ ഇൻറർനെറ്റ് സേർച്ചിങ്ങുകളെ കുറിച്ചുളള വിവരങ്ങളാണ് അവാസ്ത് പ്രധാനമായും ചോർത്തി വിറ്റത്. സ്ഥിരമായി പോൺ സൈറ്റുകൾ സന്ദർശിക്കുന്നവരുടെ വിവരങ്ങളും അവാസ്ത് ചോർത്തിയിട്ടുണ്ട്.
ആഗോളതലത്തിൽ കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും ഉപയോഗിക്കുന്ന പ്രമുഖ ആൻറിവൈറസ് സോഫ്റ്റ്വെയറാണ് അവാസ്ത്. പണം നൽകിയും സൗജന്യമായും സോഫ്റ്റ്വെയർ ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.