ബാബരി ഭൂമി കേസ്​: വാട്​സ്​ ആപ്​ ഗ്രൂപ്പുകളിൽ അഡ്​മിൻ ഒൺലി മോഡ്​

ന്യൂഡൽഹി: ബാബരി ഭൂമി കേസിൽ സുപ്രീംകോടതി വിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ പല വാട്​സ്​ ആപ്​ ഗ്രൂപ്പുകളും അ ഡ്​മിൻ ഒാൺലി മോഡിലേക്ക്​ മാറുന്നു. ഗ്രൂപ്പുകളിലെ അഡ്​മിൻമാർക്ക്​ മാത്രം മെസേജ്​ അയക്കാവുന്ന രീതിയിലേക്കാണ ്​​ ഗ്രൂപ്പുകൾ മാറിയത്​. ഇതുമായി ബന്ധപ്പെട്ട്​ സർക്കാർ ഏജൻസികൾ നിർദേശമൊന്നും നൽകിയിട്ടില്ലെങ്കിലും സ്വമേധയ പല ​ അഡ്​മിൻമാരും ഗ്രൂപ്പുകളെ അഡ്​മിൻ ഒൺലി മോഡിലേക്ക്​ മാറ്റുകയായിരുന്നു.

ബാബരി കേസിൽ വിധി പുറത്തു വരുന്ന സാഹചര്യത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന്​ സുരക്ഷാ ഏജൻസികൾ വ്യക്​തമാക്കിയിരുന്നു. ഗ്രൂപ്പുകളിൽ വരുന്ന മെസേജുകൾക്ക്​ അഡ്​മിൻമാരായിരിക്കും ഉത്തരവാദികളെന്നും പല സംസ്ഥാനങ്ങളിലേയും സുരക്ഷാ ഏജൻസികൾ അറിയിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ പല വാട്​സ്​ ആപ്​ ഗ്രൂപ്പുകളും അഡ്​മിൻ ഓൺലി രീതിയിലേക്ക്​ മാറിയത്​.

അതേസമയം, വിധിക്ക്​ മുന്നോടിയായി രാജ്യമെങ്ങും സുരക്ഷ കർശനമാക്കിയിട്ടുണ്ട്​. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്​.

Tags:    
News Summary - Ayodhya Verdict: WhatsApp Groups in 'Admin Only' Mode-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.