ചെന്നൈ: ചൈനീസ് ഹൃസ്വ വീഡിയോ ആപായ ടിക് ടോകിന് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കി. മദ്രാസ് ഹൈകോടതിയ ുടെ മധുര ബെഞ്ചാണ് ടിക് ടോകിന് ഏർപ്പെടുത്തിയ നിരോധന നീക്കിയത്. അഭിഭാഷകനായ മുത്തുകുമാർ നൽകിയ കേസ് പരിഗണ ിച്ചാണ് നടപടി. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കോടതി വിധിയെന്നും നിരോധനം മൂലം ദിവസേന മൂന്നര കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ടിക് ടോക് കോടതിയിൽ വാദിച്ചു.
അശ്ലീലദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാമെന്ന് ടിക് ടോക് അറിയിച്ചതിനെ തുടർന്നാണ് നിരോധനം നീക്കിയത്. അശ്ലീലദൃശ്യങ്ങൾ ഇനിയും സംപ്രേക്ഷണം ചെയ്താൽ കോടതിയലക്ഷ്യമായി കണ്ട് തുടർനടപടികൾ സ്വീകരിക്കുമെന്നും മദ്രാസ് ഹൈകോടതി ടിക് ടോകിനെ ഓർമിപ്പിച്ചു.
അശ്ലീല ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ഏപ്രിൽ മൂന്നിന് ടിക് ടോകിന് മദ്രാസ് ഹൈകോടതി നിരോധനം ഏർപ്പെടുത്തിയത്. തുടർന്ന് ഏപ്രിൽ 18ന് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും ടിക് ടോക് പിൻവലിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.