വാഷിങ്ടൺ: കോവിഡ് 19 വൈറസിനുള്ള വാക്‌സിന്‍ കണ്ടെത്താന്‍ കോടികള്‍ പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ് തലവൻ ബി ല്‍ ഗേറ്റ്‌സ്. വാക്‌സിന്‍ കണ്ടുപിടിക്കാൻ നിലവില്‍ നടക്കുന്ന പരീക്ഷണങ്ങളില്‍ ഏറ്റവും മികച്ച ഏഴ് കമ്പനികളില്‍ ഗേറ്റ്‌സ് ഫൗണ്ടേഷൻ എന്ന സംഘടന പണം മുടക്കുമെന്നാണ് ബില്‍ ഗേറ്റ്‌സ് അറിയിച്ചിരിക്കുന്നത്. ‘ദ ഡെയ്‌ലി ഷോ’ എന്ന പരിപാടിക്കിടെയാണ് ബില്‍ ഗേറ്റ്സിെൻറ പ്രഖ്യാപനം.
‘കോവിഡ് വാക്‌സിന്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ക ്ക് സഹായം നല്‍കേണ്ടത് ഇൗ സാഹചര്യത്തിൽ അത്യാവശ്യമാണ്. നഷ്ടപ്പെടുത്താന്‍ നമ്മുടെ കയ്യിൽ സമയമില്ല. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ സര്‍ക്കാരിനേക്കാള്‍ മുന്നിലെത്താന്‍ ഗേറ്റ്‌സ് ഫൗണ്ടേഷന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ഫൗണ്ടേഷന് പകർച്ച വ്യാധികളിൽ ആഴത്തിലുള്ള വൈദഗ്ധ്യമുണ്ട്. നമ്മുടെ കയ്യിലുള്ള പണം കാര്യങ്ങൾ കുറച്ചുകൂടി വേഗത്തിലാക്കും -ബിൽ ഗേറ്റ്‌സ് കൂട്ടിച്ചേർത്തു.
വാക്സിനുണ്ടാക്കാൻ ശ്രമിക്കുന്ന ഏറ്റവും മികച്ച ഏഴ് ഗവേഷണ സ്ഥാപനങ്ങൾക്ക് അത് നിർമിക്കാനുള്ള ഫാക്ടറി സംവിധാനങ്ങൾ ഒരുക്കി നൽകും. അവയിൽ രണ്ടെണ്ണം മാത്രമായിരിക്കും ചിലപ്പോൾ ഉപകാരപ്പെടുക. പക്ഷെ, നമ്മൾ ഏഴ് ഫാക്ടറികൾ തന്നെ നിർമിക്കും. നമുക്ക് കളയാൻ ഇപ്പോൾ സമയമില്ല.
അനുയോജ്യമായ വാക്സിൻ കണ്ടെത്താൻ 18 മാസത്തോളമെടുക്കും. വാക്സിൻ പരീക്ഷണം നടത്തുന്ന ഏറ്റവും മികച്ച ഗവേഷകർക്ക് അതിവിശിഷ്ടമായ ഉപകരണങ്ങൾ വേണ്ടതുണ്ട്. നമ്മൾ അതിന് വേണ്ടി ബില്യൺ കണക്കിന് ഡോളറുകൾ നഷ്ടപ്പെടുത്തേണ്ടിവരും. അത്രയും തുക ഇപ്പോൾ ചിലവഴിക്കൽ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിൻറ ഗേറ്റ്‌സും കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി ഡോളര്‍ നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.