ഡിജിറ്റൽ കേരളം ലക്ഷ്യം വെച്ച്​ ബജറ്റ്​

തിരുവനന്തപുരം: തോമസ്​ ​െഎസക്​ അവതരപ്പിച്ച ഇടതു സർക്കാരി​െൻറ രണ്ടാമത്തെ ബജറ്റ്​ ലക്ഷ്യം വെക്കുന്നത്​ഡിജിറ്റൽ കേരളം. ​െഎ.ടി രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മാർഗ നിർദേശങ്ങളൊടപ്പം കേരളത്തിലെ ​ഇൻറർനെറ്റ്​ രംഗത്ത്​ വൻ കുതിച്ച്​ ചാട്ടവും ബജറ്റ്​ ലക്ഷ്യമിടുന്നു. കെ ഫോണ്‍ എന്ന പേരിലുള്ള ഇൻർ​നെറ്റ്​  വ്യാപനശൃഖലയ്ക്ക് 1000 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഇതിലൂടെ സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇൻറർനെറ്റ് സേവനം ലഭ്യമാക്കു​ം.

കെ.എസ്​.ഇ.ബിയുടെ വൈദ്യുതി ശൃഖലക്ക്​ സമാനമായി സ്ഥാപിക്കുന്ന പാതയിലൂടെ ഫൈബർ ഒപ്​റ്റിക്കൽ കേബിളുകൾ വഴിയാകും ഇൻറർനെറ്റ്​ സേവനം ലഭ്യമാക്കുക. 18 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ്​ സർക്കാർ ലക്ഷ്യമിടുന്നത്​. സംസ്ഥാനത്ത് 12 ഐ.ടി ഹാര്‍ഡ് വെയര്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ബജറ്റിൽ ഇടം പിടിച്ചിട്ടുണ്ട്​.

 അക്ഷയ കേന്ദ്രങ്ങളിൽ സൗജന്യ വൈ–ഫൈ ലഭ്യമാക്കുമെന്നും സംസ്ഥാനത്തി​െൻറ ഭൂ​രിപക്ഷ ഇടപാടുകൾ ​െഎ.ടി അധിഷ്​ഠിതമാക്കുമെന്ന  പ്രഖ്യാപനവും ലക്ഷ്യം വെക്കുന്നത്​ കേരളത്തി​െൻറ ഡിജിറ്റൽ ​പുരോഗതിയാണ്​.ഡിജിറ്റൽ ഡിവൈഡ്​ ഇല്ലാതാക്കാനും ബജറ്റ്​ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്​ സർക്കാർ. ഇൻറർനെറ്റ്​ രംഗത്തെ പുരോഗതി ഭാവിയിൽ കേരളത്തി​െൻറ ​െഎ.ടി വ്യവസായത്തിന്​ മുതൽ കൂട്ടാവുമെന്നും സർക്കാർ കണക്കു കൂട്ടുന്നു.

Tags:    
News Summary - budget aim for digital kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.