ഗൂഗ്ൾ, സാംസങ് ഫോണുകളിലെ കാമറ ആപിൽ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. ഉപയോക്താകൾ അറിയാതെ തന്നെ ഹാക്കർമ ാർക്ക് കാമറ ആപ് ഉപയോഗിച്ച് അവരുടെ സംഭാഷണങ്ങൾ ചോർത്താൻ കഴിയുന്നുവെന്നാണ് പരാതി. സൈബർസെക്യൂരിറ്റി സ്ഥാപ നമായ ചെക്ക്മാർക്സാണ് ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകിയത്.
കാമറ ആപിന് ഫോണിൽ പ്രവർത്തിക്കാൻ അനുമതി നൽകുേമ്പാൾ ഉപയോക്താവിെൻറ ലോക്കേഷൻ ഉൾപ്പടെയുള്ള വിവരങ്ങൾ ആപിന് ലഭ്യമാവുന്നുണ്ട്. ഫോണുകളിൽ സ്റ്റോർ ചെയ്തിരിക്കുന്ന ഡാറ്റയിലേക്കുള്ള പ്രവേശനവും ഇതുവഴി സാധ്യമാകുന്നു. ഇതിന് പുറമേ ഗൂഗ്ൾ പിക്സൽ ഫോണുകളിലും സാംസങ് സ്മാർട്ട്ഫോണുകളിലും കാമറ ആപ് ഉപയോഗിച്ച് ഉപഭോക്താവിെൻറ സംഭാഷണങ്ങൾ വരെ ചോർത്താൻ കഴിയുമെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വരുന്നത്.
ഗൂഗ്ൾ പിക്സൽ 2 എക്സ്.എൽ, പിക്സൽ 3 എന്നിവയിലാണ് സുരക്ഷാ പിഴവ് കണ്ടെത്തിയത്. ഇതിന് ശേഷം പരിശോധിച്ച സാംസങ് ഫോണുകളിലും ഇതേ പ്രശ്നം കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.