ചന്ദ്രയാൻ-2 ദൗത്യത്തിെൻറ ഭാഗിക വിജയംപോലും ചരിത്രസംഭവമായി കണക്കാക്കേണ്ടതാണ്. അ തിൽ രാപ്പകലില്ലാതെ അധ്വാനിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിച്ചേ തീരൂ. െഎ.എസ്.ആർ.ഒയുടെ ഭീമ ൻ റോക്കറ്റായ ജി.എസ്.എൽ.വി മാർക്-3 െൻറ ചന്ദ്രയാൻ വഹിച്ചു കൊണ്ടുള്ള കുതിപ്പിനെ അവസാന ഘട്ടത്തിലെ പാളിച്ചയുടെ പേരിൽ മറക്കാൻ പാടില്ല. മൂന്നു ടണ്ണിലധികം ഭാരമുള്ള ഉപഗ്രഹ ങ്ങളെ ഭൂസ്ഥിര ഭ്രമണ പഥത്തിൽ എത്തിക്കുക എന്നതായിരുന്നു അതിെൻറ ചുമതല. ഭൂമിയിൽനിന ്ന് ഏകദേശം 37,000 കി.മീറ്റർ ഉയരത്തിലാണ് ജിയോ സിംക്രണസ് ഒാർബിറ്റ് എന്ന ഭൂസ്ഥിര ഭ്രമണപഥ ം. അത്രയും ഉയരത്തിൽ എത്തുന്നത്ര ശക്തിയുള്ള റോക്കറ്റ് നേരത്തെ നമ്മുടെ കൈയിൽ ഉണ്ടായിരുന്നില്ല.
ചന്ദ്രനിൽനിന്ന് ഏകദേശം 2.1 കി.മീറ്റർ ഉയരം വരെ ലാൻഡറിെൻറ സഞ്ചാരപാത കൃത്യമായിരുന്നു. പിന്നീടാണ് ബന്ധം വിച്ഛേദിക്കപ്പെട്ടത്. ഒരുപക്ഷേ അവിടെ ലാൻഡർ ഇടിച്ചിറങ്ങിയിരിക്കാം. അല്ലെങ്കിൽ ആശയവിനിമയ തകരാറായിരിക്കാം. അതാണെങ്കിൽ എന്താണ് ഉണ്ടായതെന്ന് ഇപ്പോൾ അറിയാൻ സാധിക്കില്ല. സാധാരണഗതിയിൽ ഒാർബിറ്റർ ലാൻഡറിന് സമീപമെത്തിയാൽ ലാൻഡറുമായി ആശയവിനിമയം നടത്തേണ്ടതാണ്. ആ സമയത്ത് ലാൻഡറിന് പ്രതികരിക്കാനായാൽ കൃത്യമായി നടന്നതെന്തെന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.അവസാന 15 മിനിട്ട് നിർണായകമായിരുന്നു. ലാൻഡർ ഒാർബിറ്ററിൽ നിന്ന് വേർപെട്ട് ചന്ദ്രെൻറ ഗുരുത്വാകർഷണത്തിൽ വഴങ്ങിക്കൊണ്ട് വീഴുകയാണ്.
അപ്പോൾ ലാൻഡറിലുള്ള നാല് ലാം (ലിക്വിഡ് അപ്പോജി മോേട്ടാർ) എൻജിനുകളിൽ രണ്ടെണ്ണം പ്രവർത്തിപ്പിക്കും. ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങാനൊരുങ്ങുന്ന ലാൻഡറിെൻറ താഴേക്ക് പതിക്കുന്ന വേഗത കുറക്കാൻ മുകളിലേക്ക് തള്ളുക എന്നതാണ് ഇവയുടെ ലക്ഷ്യം. കമ്പ്യൂട്ടർ നിയന്ത്രിതമായി തയാറാക്കിയ ഘട്ടത്തിൽ ഇത് ലാൻഡർ സ്വയം തീരുമാനിക്കുന്ന സമയത്താണ് സംഭവിക്കുക. എവിടെ ഇറങ്ങണം. ഏത് എൻജിൻ പ്രവർത്തിപ്പിക്കണം എന്നത് ലാൻഡർ തീരുമാനിക്കും. ഏറ്റവും അനുകൂലമായ സ്ഥലത്തേക്ക് ലാൻഡർ ഇറങ്ങാൻ തയാറെടുക്കും. ഇവിടെ സ്വയം നിയന്ത്രിതമായി പ്രവർത്തിക്കേണ്ട ഘട്ടത്തിൽ എന്തെങ്കിലും തകരാർ പറ്റിയതായിരിക്കും ബന്ധം വിച്ഛേദിക്കപ്പെടാൻ കാരണം.
എന്തിനാണ് സോഫ്റ്റ്ലാൻഡിങ് എന്ന് ചോദിച്ചാൽ ഭാവിയിൽ മനുഷ്യരെ ചന്ദ്രനിലെത്തിക്കുന്ന പദ്ധതി ഇന്ത്യക്കുണ്ട്. അതിനായുള്ള സാേങ്കതിക വിദ്യയുടെ പരീക്ഷണം എന്ന നിലയിലാണ് ചെറിയ പേടകത്തെ സോഫ്റ്റ്ലാൻഡിങ് നടത്തുന്നത്. ശേഷം വിജയമായാൽ വലിയ പേടകത്തെ ഇറക്കും. പിന്നീടാണ് മനുഷ്യരെ ഇറക്കുന്ന തരത്തിൽ പേടകത്തെ അയക്കാനുള്ള ശ്രമം തുടങ്ങുക. അമേരിക്ക 50 വർഷം മുമ്പ് നാം ഇന്ന് കൈവരിച്ച നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
ചന്ദ്രയാൻ–2 ദൗത്യത്തിെൻറ പ്രസക്തി
ചന്ദ്രെൻറ ദക്ഷിണ ധ്രുവത്തിലാണ് ലാൻഡറും റോവറും എത്താനിരുന്നത്. ഇതുവരെ ആരും ഒരു പേടകവും അയക്കാത്ത ഇടമാണ് ദക്ഷിണ ധ്രുവം. വളരെ കുറഞ്ഞ സമയം മാത്രം സൂര്യപ്രകാശം കിട്ടുന്ന ഇടമാണ് ഇത്. ഇതുവരെ ഒരിക്കൽപോലും സൂര്യപ്രകാശം എത്താത്ത സ്ഥലങ്ങൾ ദക്ഷിണധ്രുവത്തിലുണ്ട്. ഇത്തരം ഗർത്തങ്ങളിൽ ഉറച്ചുകട്ടിയായ ജലം ഉണ്ടെന്നാണ് ശാസ്ത്രലോകം അനുമാനിക്കുന്നത്.
അവ കണ്ടെത്തുക എന്നത് ദൗത്യത്തിെൻറ ലക്ഷ്യമായിരുന്നു. സിന്തറ്റിക് റഡാർ, ടെറൈൻ കാമറ എന്നിവ ഉപയോഗിച്ച് ചന്ദ്രെൻറ ത്രിമാന ദൃശ്യങ്ങൾ എടുക്കുന്നതിനും റോവറിലുള്ള കാമറകൾക്ക് സാധിക്കുമായിരുന്നു. 14 ദിവസമാണ് ദക്ഷിണ ധ്രുവ ചന്ദ്രനിൽ വെളിച്ചമുണ്ടാകുക. റോവർ ഇറങ്ങിയിരുന്നെങ്കിൽ ഭൂമിയിലെ 14 ദിവസം റോവർ ചെറിയ ദൂരം സഞ്ചരിച്ച് ചിത്രമെടുക്കുകയും മണ്ണെടുത്ത് പരീക്ഷണങ്ങളും നടത്തുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.