ന്യൂഡൽഹി: ഇന്ത്യയുടെ രണ്ടാമത് ചാന്ദ്രദൗത്യം പരാജയപ്പെട്ടതിനെ കുറിച്ചാണ് ചർച്ചകളെല്ലാം നടക്കുന്നത്. ചന് ദ്രന് 2.1 കിലോമീറ്റർ അടുത്തു വെച്ചാണ് ലാൻഡറിൽ നിന്നുള്ള ആശയവിനിമയം തകരാറിലായി ദൗത്യം പരാജയപ്പെട്ടത്. ഐ.എസ്.ആർ. ഒയുടെ ആദ്യ പരാജയമല്ല ഇന്നുണ്ടായത്. ഇതിന് മുമ്പും ഐ.എസ്.ആർ.ഒയുടെ നിരവധി ദൗത്യങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. ഇത ്തരത്തിലൊന്നായിരുന്നു 1979ൽ എ.പി.ജി അബ്ദുൾ കലാം പ്രൊജക്ടർ ഡയറക്ടറായിരിക്കുേമ്പാൾ നടന്ന എസ്.എൽ.വി 3 ദൗത്യം. എസ്.എൽ.വി 3യുടെ പരാജയത്തിന് ശേഷം അബ്ദുൾ കലാമിൻെറ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്.
2013ലെ നടന്ന ഒരു പരിപാടിക്കിടെയാണ് കലാം 1979ലെ എസ്.എൽ.വി ദൗത്യത്തെ കുറിച്ച് പറഞ്ഞത്. നിരവധി സാറ്റ്ലെറ്റുകളെ ഭ്രമണപഥത്തിൽ വിക്ഷേപിക്കുകയായിരുന്നു എൻെറ ദൗത്യം. കൃത്യസമയത്ത് തന്നെ ശ്രീഹരിക്കോട്ടയിലെ വിക്ഷേപണതറയിൽ എത്തി. ഉപഗ്രഹങ്ങളുമായി റോക്കറ്റ് കുതിച്ച് പായാൻ നിൽക്കെ ദൗത്യം നിർത്തിവെക്കാൻ റോക്കറ്റുമായി ബന്ധിപ്പിച്ച കമ്പ്യൂട്ടറിൽ നിന്ന് നിർദേശം വന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് മിഷൻ ഡയറക്ടറയായ ഞാനായിരുന്നു. ഒടുവിൽ വിക്ഷേപണം നടത്താൻ തന്നെ തീരുമാനിച്ചു. നാല് ഘട്ടങ്ങളാണ് വിക്ഷേപണത്തിനുണ്ടായിരുന്നത്. ഒന്നാം ഘട്ടം വിജയകരമായി മുന്നേറിയെങ്കിലും രണ്ടാം ഘട്ടത്തിൽ സ്ഥിതി മോശമായി. ഒടുവിൽ ഉപഗ്രഹങ്ങളുമായി കുതിച്ച റോക്കറ്റ് ബംഗാൾ ഉൾക്കടലിൽ പതിച്ചുവെന്ന് കലാം അന്ന് പറഞ്ഞു.
കലാമിൻെറ ശാസ്ത്ര ജീവിതത്തിലെ ആദ്യ പരാജയമായിരുന്നു അത്. അതിൻെറ ഉത്തരവാദിത്തം അദ്ദേഹം ഒറ്റക്ക് ഏറ്റെടുത്തു. ഒരു വർഷത്തിന് ശേഷം 1980 ജൂലൈ 18ന് രോഹണി ആർ.എസ്-1 എന്ന പേരിൽ അതേ ദൗത്യം വിജയകരമായി പൂർത്തിയാക്കി. അതിന് ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ രണ്ട് വർഷങ്ങളിൽ നടത്തിയ രണ്ട് ദൗത്യങ്ങളിലൂടെ താൻ പഠിച്ച വലിയ പാഠത്തെ കുറിച്ച് കലാം പറഞ്ഞു. പരാജയമുണ്ടാവുേമ്പാൾ ടീം ലീഡർ അതിൻെറ ഉത്തരവാദിത്തം ഏറ്റെടുക്കുകയും വിജയങ്ങളുണ്ടാവുേമ്പാൾ അതിൻെറ ക്രെഡിറ്റ് എല്ലാവർക്കും നൽകുക എന്നതാണ് നല്ലൊരു നേതാവിൻെറ ലക്ഷണമെന്ന വലിയ പാഠമാണ് താൻ പഠിച്ചതെന്ന് കലാം അന്ന് വ്യക്തമായിരുന്നു. കലാമിൻെറ വാക്കുകൾ ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം പരാജയപ്പെട്ടപ്പോൾ കൂടുതൽ പ്രസക്തമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.