ന്യൂഡൽഹി: അഞ്ചിനും 11നും ഇടയിൽ പ്രായമുള്ള ഏതാണ്ട് 6.6 കോടി കുട്ടികൾ ഇന്ത്യയിൽ ഇൻറർ നെറ്റ് ഉപയോഗിക്കുന്നതായി പഠന റിപ്പോർട്ട്. ഇന്ത്യയിലെ സജീവ ഇൻറർനെറ്റ് ഉപയോക്താക്കളുടെ 15 ശതമാനം വരുമിത്. ബന്ധുക്കളുടെയും കുടുബാംഗങ്ങളുടെയും അമിതമായ മൊബൈൽ ഫോൺ ഉപയോഗമാണിതിന് കാരണം. ‘ഇന്ത്യ ഇൻറർനെറ്റ് 2019’ എന്ന പേരിൽ ഇൻറർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ഐ.എ.എം.എ.ഐ) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ.
അതേസമയം, സ്ത്രീകളുടെ ഇൻറർനെറ്റ് ഉപയോഗത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളമാണ് മുൻപന്തിയിൽ. തമിഴ്നാട്, ഡൽഹി സംസ്ഥാനങ്ങളും ഒപ്പത്തിനൊപ്പമുണ്ട്. ഇക്കഴിഞ്ഞ മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ 45.1 കോടി സജീവ ഇൻറർനെറ്റ് ഉപഭോക്താക്കളാണുള്ളത്. ഇതിൽ 38.5 കോടി പേർ 12നും 29നും ഇടയിൽ പ്രായമുള്ളവരാണ്. 19.2 കോടി നഗരവാസികൾ ഇന്ത്യയിൽ ഇൻറർനെറ്റ് ഉപയോഗിക്കുന്നുണ്ട്. മുംബൈ നഗരമാണ് മുൻപന്തിയിൽ. ഡൽഹി നഗരമാണ് തൊട്ടുപിറകിൽ. ഡൽഹിയിൽ 1.7 കോടി പേരും മുംബൈയിൽ 1.2 കോടി പേരും ഇൻറർനെറ്റ് ഉപയോഗിക്കുന്നവരാണ്. എന്നാൽ, പ്രതിമാസം സജീവമായി ഇൻറർനെറ്റ് ഉപയോഗിക്കുന്നവരിൽ ചൈനയാണ് ലോകത്ത് ഒന്നാം സ്ഥാനത്തെന്നും റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.