സുരക്ഷിതമാവേണ്ടതുണ്ട് സൈബർ ഇടങ്ങൾ..

സാങ്കേതികവിദ്യ അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് സൈബർ സുരക്ഷ നിരന്തരമായി ചോദ്യ ചിഹ്നമായിക്കൊണ്ടിരിക്കുകയാണ്​. കുറ്റകൃത്യങ്ങളുടെ തോതും അതി​​െൻറ സ്വഭാവവും പരിശോധിക്കുമ്പോൾ ഗൗരവമേറിയതും ഭരണ സംവിധാനത്തെ തകർക്കുന്നതുമായ നിയമ ലംഘനങ്ങളാണ് സൈബർ ഇടങ്ങളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കംപ്യൂട്ടർ, സെൽഫോൺ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് ഇൻറർനെറ്റ് സേവനങ്ങളിൽ നിരന്തരമായി അതിക്രമങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. നിയമ സംവിധാനത്തി​​െൻറ ദുർബ്ബലത കുറ്റവാളികൾക്ക് സഹായകമാവുന്ന സമകാലീന അവസ്ഥയാണ് കണ്ടുവരുന്നത്. സകല പ്രവർത്തികളും ഇൻറർനെറ്റ് ശൃംഗല ഉപയോഗിച്ച് കൊണ്ട് നടത്തുന്ന വർത്തമാന കാലത്ത് വ്യക്​തിക്കും ഭരണ സംവിധാനത്തിനും മാത്രമല്ല രാഷ്ട്രത്തി​​െൻറ നിലനിൽപ്പിനും കൂടിയാണ് ഇത് ഭീഷണിയാവുന്നത്.

 ഡിജിറ്റൽ സംവിധാനത്തിലെ വിവരങ്ങൾ ചോർത്തുന്നതോടൊപ്പം സംവിധാനത്തെ തകർക്കാൻ പോലും ശകതമായ വൈറസുകൾ ഉണ്ട് .mydoom, sobig.f, code red, I love you, slammer തുടങ്ങിയ വൈറസുകൾ സെർവറുകളുടെയും കംപ്യൂട്ടറുകളുടെയും പ്രവർത്തനം തകരാറിലാക്കി ഡിജിറ്റൽ വിവരങ്ങൾ ചോർത്താനും, നശിപ്പിക്കാനും സാധ്യമാവുന്നവയാണ്. അപകടകാരികളായ ഇത്തരം വൈറസുകളെ തടഞ്ഞു നിർത്താൻ നിലവിലെ പ്രതിരോധ സംവിധാനങ്ങൾ പര്യാപ്തമാവുന്നില്ലായെന്നതാണ് രസകരമായ മറ്റൊരു വസ്തുത.

 

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് 53000ത്തിലധികം കേസുകൾ കഴിഞ്ഞഞവർഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന് െഎ.ടി മന്ത്രി രവിശങ്കർ പ്രസാദ് രാജ്യസഭയിൽ വിശദമാക്കിയതാണ്. വെബ്സൈറ്റ് നൂഴഞ്ഞുകയറ്റം വൈറസ് ആക്രമണം തുടങ്ങിയ കണക്കാണിത്. ലക്ഷക്കണക്കിന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെയും കിടക്കുന്നുണ്ട്. നമുക്കൊക്കെ ഒരു ധാരണയുണ്ട് കംപ്യൂട്ടർ, ഇൻറർെനറ്റ് ഇവ മാത്രം ഉൾക്കൊള്ളുന്നതാണ് സൈബർ ഇടങ്ങളെന്ന്. ഇവക്കു പുറമേ ഇലക്ട്രോണിക് ഉപകരണങ്ങളുമായി ബന്ധപ്പെട്ട എല്ലാതരം കുറ്റകൃത്യങ്ങളും സൈബർ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരും. 2017ലെ ഗ്ലോബൽ സൈബർ സെക്യൂരിറ്റി കണക്കുകൾ പ്രകാരം സൈബർ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യക്ക് 23ാമത് സ്ഥാനമാണ് ഉള്ളത്. കേരള സർക്കാരി​​െൻറ ഔദ്യോഗിക വെബ്സൈറ്റ് അക്രമികൾ കൈയ്യേറിയതും മഹാരാഷ്ട്ര ഗവൺമ​​െൻറി​​െൻറ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതും ഇൻറർനെറ്റ് സുരക്ഷയുടെ വീഴ്ച്ച തുറന്നുകാട്ടുന്നു. എ.ടി.എം തട്ടിപ്പുകൾ ഒാരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. 


പ്രധാന സൈബർ കുറ്റകൃത്യങ്ങൾ:

ഒരു കംപ്യൂട്ടറിലേക്കോ ശൃംഗലയിലേക്കോ അനധികൃതമായി പ്രവേശിക്കലാണ് ഹാക്കിംഗ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി സേവന നിഷേധ രീതിയും മറ്റൊരു കുറ്റകൃത്യമാണ്​. പാസ്വേഡുകൾ, െക്രഡിറ്റ് കാർഡ് വിശദാംശങ്ങൾ തുടങ്ങിയ അതീവ സുരക്ഷാ വ്യകതിഗത വിവരങ്ങൾ കുതന്ത്ര മാർഗ്ഗങ്ങളിലൂടെ യഥാർത്ഥ സ്രോതസ്സിൽ നിന്നെന്നപോലെ തോന്നിപ്പിക്കുന്ന തരത്തിൽ ചോർത്തിയെടുക്കുന്ന രീതിയാണ് ഫിഷിംഗ്. ഇത്തരം രീതിയിലുള്ള തട്ടിപ്പുകൾ വലിയ തോതിൽ നടക്കുന്നുണ്ടെങ്കിലും ഇരകളിലാരും പരാതിയുമായി രംഗത്തു വരാറില്ല. പലപ്പോഴും കബളിപ്പിക്കപ്പെട്ടതു പോലും ഇരകൾ അറിയുക പോലുമില്ലായെന്നതാണ് വാസ്തവം. 

അശ്ലീല ചിത്രങ്ങളുടെ പ്രദർശനവും, പ്രസരണവും ദിനം പ്രതി വർദ്ധിച്ച് വരികയാണ്. ഇൻറർനെറ്റിൽ പ്രസിദ്ധപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം പറ്റുന്ന മാഫിയകളും നിരവധിയാണ്. സുഗമമായ ബ്രൗസിംഗിന് ബുദ്ധിമുട്ടുണ്ടാക്കുകയും സെർച്ചിംഗിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന പോപ് അപ്പ് പരസ്യങ്ങളും നിരവധിയാണ്. തെറ്റിദ്ധരിപ്പിക്കത്തക്ക വ്യാജ ഇമെയിൽ അയക്കുകയും അനേകം മെയിലുകൾ ഒരു അഡ്രസ്സിലേക്കയച്ച് മെയിൽ ബോക്സ് നിറച്ച് അക്കൗണ്ട് തകരാറിലാക്കുകയും ,ഡാറ്റാ മാറ്റം വരുത്തൽ, പലവിധ പൈറസികൾ, പകർപ്പവകാശ ലംഘനം, വ്യാപാര–സേവന മുദ്ര ലംഘനങ്ങൾ,സോഴ്സ് കോഡ് മോഷണം തുടങ്ങിയ അനവധി കുറ്റകൃത്യങ്ങൾ സൈബർ ലോകത്തുണ്ട്. എ.ടി.എം മെഷീനിൽ നിന്നുപോലും ഉപഭോകതാക്കളുടെ പണം അപഹരിക്കപ്പെടുന്ന കാലമാണിത്. വിദേശ രാജ്യക്കാർ പരീക്ഷണാർഥം കുറ്റകൃത്യങ്ങൾക്കായി തിരഞ്ഞെടുക്കുന്നത് നമ്മുടെ രാജ്യത്തെയാണ്. നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പോലും എ.ടി.എം തട്ടിപ്പിനായി ഉന്നംവെക്കുന്നത് കേരളത്തെയാണ്. ലോക ജനസംഖ്യയുടെ പാതിയിലധികം പേരും സൈബർ ഇടങ്ങൾ ഉപയോഗിക്കുന്നവരാണ് എന്നത് മറന്നുപോകരുത്. 

സൈബർ സുരക്ഷാ സംവിധാനങ്ങൾ:
സാേങ്കതികതയുടെ മൂർത്ത രൂപങ്ങൾ വാഴുന്ന വർത്തമാന കാലത്ത് സുരക്ഷയുടെ കാതൽ സൈബർ നിയമങ്ങൾ തന്നെയാണ്. സൈബർ ഇടങ്ങളെ നിയന്ത്രിക്കുന്ന ഒരു കൂട്ടം നിയമാവലികളാണ് സൈബർ നിയമങ്ങൾ. ദക്ഷിണേന്ത്യൻ രാജ്യങ്ങളിൽ ആദ്യമായി സൈബർ ലോ നടപ്പാക്കിയ രാജ്യമാണ് ഇന്ത്യ. 2000 ഒക്ടോബർ 17 നാണ് െഎ.ടി ആക്ട് പ്രാബല്യത്തിൽ വരുന്നത്. 66,66A-^66D എന്നീ വിഭാഗങ്ങളിലാണ് സൈബർ നിയമാവലികൾ പരാമർശിക്കുന്നത്. ഇന്ത്യൻ കംപ്യൂട്ടർ എമർജെൻസി െറസ്പോൺസ് ടീം മുഴുവൻ സമയ സൈബർ സുരക്ഷ ഉറപ്പുവരുത്തുന്നു. ഐ.ടി ആക്ട് ആണ് സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്താനും ശിക്ഷ വിധിക്കാനുമുള്ള നിയമമായുള്ളത്. കൂടാതെ ഐ.പി.സി വകുപ്പുകൾ കൂടി ചേർത്താണ് പൊലീസ് കേസ്സെടുക്കുന്നത്. 2008ൽ ഐ.ടി ആക്ടിൽ കാതലായ ഭേദഗതികൾ വരുത്തിയെങ്കിലും ഇനിയും ഒരിക്കൽ കൂടി ഭേദഗതി അനിവാര്യമായിരിക്കുകയാണ്​. കുറ്റകൃത്യങ്ങളുടെ രീതിയും സ്വഭാവവും വലിയ രീതിയിൽ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിയമവും കൂടുതൽ ശകതി പ്രാപിക്കേണ്ടതുണ്ട്. പൊലീസിലെ ൈസെബർ സെൽ വിഭാഗവും സൈബർ സുരക്ഷ ഉറപ്പുവരുത്താൻ നിയോഗിക്കപ്പെട്ടവരാണ്.


സംവിധാനങ്ങൾ നിരവധി ഉണ്ടെങ്കിൽ പോലും എന്തുകൊണ്ട് പുതിയ പുതിയ കുറ്റകൃത്യങ്ങൾ, തട്ടിപ്പുകൾ ൈസബർ ഇടങ്ങളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നുവെന്നത് പഠിക്കേണ്ടതുണ്ട്. ലളിതമായി പറഞ്ഞാൽ സാേങ്കതിക വിദ്യയുടെ നിയന്ത്രണമില്ലാത്ത വളർച്ച തന്നെയാണ് പ്രധാന വില്ലൻ. പഴുതുകളടച്ച് സാേങ്കതിക മുന്നേറ്റം നമുക്ക് നടത്താൻ സാധിക്കുന്നില്ല. ആർക്കും എന്തിനെയും വെല്ലുന്ന തരത്തിൽ പ്രോഗ്രാമുകൾ സൃഷ്ടിക്കാം. ആരിലേക്കും നൂഴഞ്ഞുകയറാം. പ്രധാനമായും ആളുകൾ കബളിപ്പിക്കപ്പെടുന്നത്, വഞ്ചിക്കപ്പെടുത്തത് നിമിഷ നേരത്തെ അശ്രദ്ധ മൂലമാണ്. ക്ലിക്ക് ചെയ്യുന്ന നേരത്ത് അൽപ്പമൊന്ന് ചിന്തിച്ചിരുന്നുവെങ്കിൽ അബദ്ധത്തിൽചെന്ന് വീഴില്ലായിരുന്നു. 
  
ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ആവയശ്യപ്പെടുന്ന മുറക്ക് നൽകുന്ന ശീലം ഒഴിവാക്കിയേ തീരൂ. അടുത്തിടെയായി ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്നത് ക്രെഡിറ്റ് കാർഡ് തട്ടിപ്പുകളാണ്. നമ്മളൊക്കെ എത്രയൊക്കെ സുരക്ഷാ വലയത്തിന് കീഴിലാണെന്ന് പറഞ്ഞാൽ പോലും വാസ്തവത്തിൽ നമ്മളൊക്കെ മറ്റുള്ളവരുടെ നിരീക്ഷണ വലയങ്ങൾക്കുള്ളിലാണെന്ന് മറക്കരുത്. സൈബർ ഇടങ്ങളിൽ പെരുമാറുേമ്പാൾ സ്വയം അച്ചടക്കവും സൂക്ഷ്മതാ മനോഭാവവും പിൻതുടരുന്നത് ചതിക്കുഴികളിൽച്ചെന്ന് വീഴാതിരിക്കാൻ സഹായകമാവും. 
 

Tags:    
News Summary - Cyber security-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.