ന്യൂഡൽഹി: സ്വകാര്യത മൗലികാവകാശമാക്കിയുള്ള സുപ്രീംകോടതി വിധി വ്യാഴാഴ്ചയാണ് പുറത്ത് വന്നത്. ചരിത്ര പ്രധാനമായ വിധി ഫേസ്ബുക്ക് ഉൾപ്പടെയുള്ള ടെക് കമ്പനികൾക്കും തിരിച്ചടിയാവുമെന്ന് നിയമരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പേയ്മെൻറ് ആപ്പുകളും ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളുമെല്ലാം ഉപഭോക്താകളിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നണ്ട്. പുതിയ വിധിയുടെ പശ്ചാത്തലത്തിൽ ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷിതത്വം കമ്പനികൾക്ക് ഉറപ്പാക്കേണ്ടി വരും. മാത്രമല്ല ഉപയോക്തക്കളുടെ വ്യക്തിഗത വിവരങ്ങൾ മറ്റുള്ളവർക്ക് കൈമാറാനും സാധിക്കില്ല. സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ലെന്ന് കമ്പനികൾക്ക് ഉറപ്പാക്കേണ്ടി വരും.
നേരത്തെ ചൈനീസ് കമ്പനിയായ ആലിബാബയുടെ ഉടമസ്ഥതയിലുള്ള യു.സി ബ്രൗസർ ഉപഭോക്താക്കളുടെ വിവരങ്ങൾ ചൈനീസ് സെർവറിലേക്ക് ചോർത്തുന്നതായി ആരോപണമയുർന്നിരുന്നു. വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട് ചൈനീസ് മൊബൈൽ കമ്പനികളും ആരോപണത്തിെൻറ നിഴലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.