ന്യൂഡൽഹി: ഇന്ത്യയിലെ ഒാൺ ലൈൻ ഷോപ്പിങ് സൈറ്റുകളിലെ കാഷ് ഒാൺ ഡെലിവറി സംവിധാനം നിയമവിരുദ്ധമെന്ന് ആർ.ബി.െഎ. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് ഇതുസംബന്ധിച്ച് ആർ.ബി.െഎ മറുപടി നൽകിയത്. ഇന്ത്യയിൽ ഒാൺലൈൻ ഷോപ്പിങ് സൈറ്റുകൾ പകുതിയോളം ഉൽപന്നങ്ങളും വിതരണത്തിന് ശേഷമാണ് പണം ഇൗടാക്കുന്നത്.
പെയ്മെൻറ്സ് ആൻറ് സെറ്റിൽമെൻറ് സിസ്റ്റം ആക്ട് 2007 പ്രകാരം ഫ്ലിപ്കാർട്ട്, ആമസോൺ പോലുള്ള ഇ കൊമേഴ്സ് സ്ഥാപനങ്ങൾക്ക് കാഷ് ഒാൺ ഡെലിവറിയിലുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ അനുമതിയില്ലെന്നാണ് ആർ.ബി.െഎ വ്യക്തമാക്കിയിരിക്കുന്നത്. അതേ സമയം, ഇതുമായി ബന്ധപ്പെട്ട് പ്രത്യേക നിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും ആർ.ബി.െഎ അറിയിച്ചു.
ഇന്ത്യയിൽ ഒാൺലൈൻ ഷോപ്പിങ്ങിന് പ്രിയമേറി വരുന്നതിനിടെയാണ് കാഷ് ഒാൺ ഡെലിവറി നിയമവിരുദ്ധമാണെന്ന് ആർ.ബി.െഎ വ്യക്തമാക്കിയിരിക്കുന്നത്. വാൾമാർട്ട് ഉൾപ്പടെയുള്ള വമ്പൻമാർ മേഖലയിലേക്ക് കടന്നുവരാനിരിക്കെയാണ് ആർ.ബി.െഎയുടെ പുതിയ അറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.