ന്യൂയോർക്: വാണാക്രൈക്കു പിന്നാലെ െഎ.ടി മേഖലയെ ആശങ്കയിലാക്കി പുതിയ വൈറസിനെ വിദഗ്ധർ കണ്ടെത്തി. എറ്റേണൽ റോക്സ് (ശാശ്വതമായി നിശ്ചലമാക്കൽ) എന്ന പേരുള്ള ഇൗ വൈറസ് വിൻഡോസിനെയാണ് തകരാറിലാക്കുന്നത്. വാണാക്രൈയെ മറ്റു കമ്പ്യൂട്ടറുകളിലേക്ക് പടരാനും ഇൗ വൈറസ് സഹായിക്കുന്നു.
പുതിയ വൈറസ് വാണാക്രൈയെക്കാളും അപകടകാരിയാണ്. ഹാക്കർമാർ ചോർത്തിയ അമേരിക്കയിലെ നാഷനൽ സെക്യൂരിറ്റി ഏജൻസിയുെട (എൻ.എസ്.എ) സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് എറ്റേണൽ ബ്ലൂ എന്ന പേരിൽ വിൻഡോസിലൂടെ കമ്പ്യൂട്ടറുകളിൽനിന്ന് വൈറസ് പടരുന്നത്.
എൻ.എസ്.എയുടെതന്നെ എറ്റേണൽ ചാമ്പ്യൻ, എറ്റേണൽ റൊമാൻസ്, ഡബ്ൾ പൾസർ തുടങ്ങിയ ആറു സോഫ്റ്റ്വെയറുകളും ഉപയോഗിക്കുന്നു. വാണാക്രൈ 150 രാജ്യങ്ങളിലെ രണ്ടര ലക്ഷം കമ്പ്യൂട്ടറുകളെ തകരാറിലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.