ടെക് ലോകത്തിെൻറ ഗതി നിർണിയിക്കുന്ന രണ്ട് കമ്പനികളാണ് ആപ്ൾ ഗൂഗ്ളും. എന്നാൽ സിലിക്കൺ വാലിയിലെ കിരീടം വെക്കാത്ത രാജാക്കൻമാർ ഇരുവരും ഭയപ്പെടുന്ന ഒരു വനിതയുണ്ട് മർഗറേത്ത വെസ്റ്റേജർ. യൂറോപ്യൻ യൂണിയെൻറ കോംപ്റ്റീഷണർ കമീഷണർ തസ്തികയിലാണ് ഡെൻമാർക്കുകാരിയായ വെസ്റ്റേജർ ജോലി ചെയ്യുന്നത്. ടെക് ഭീമൻമാർക്ക് വൻ പിഴ ശിക്ഷ വിധിച്ചാണ് മർഗറേത്ത വാർത്തകളിലിടം പിടിച്ചത്.
പ്രമുഖ സെർച്ച് എൻജിനായ ഗൂഗ്ളിന് 2.4 ബില്യൺ യൂറോ പിഴയാണ് മാർഗറേത്ത വിധിച്ചത്. ഇതു സംബന്ധിച്ച അപ്പീൽ ഇപ്പോൾ യൂറോപ്യൻ യുണിയന് കോടതിയുടെ പരിഗണനയിലാണ്. സെർച്ച് റിസൽറ്റുകളിൽ കൃത്രിമം കാണിച്ചതിനാണ് ഗൂഗ്ളിന് ശിക്ഷ വിധിച്ചത്. അയർലണ്ടിന് ആപ്ൾ 13 ബില്യൺ യൂറോ നികുതി നൽകണമെന്ന ഉത്തരവിന് പിന്നിലും വെസ്റ്റേജർ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.