ആൻഡ്രോയിഡിൻെറ പത്താമത് ഓപ്പറേറ്റിങ് സിസ്റ്റമായ ക്യുവിൻെറ ബീറ്റാ പതിപ്പ് പുറത്തിറങ്ങി. ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത ഫോണുകൾക്ക് മാത്രമായിരിക്കും ബീറ്റാ പതിപ്പ് ലഭ്യമാവുക. കഴിഞ്ഞ ദിവസം നടന്ന ഗൂഗിൾ കോൺഫറൻസിലാണ ് ബീറ്റാ പതിപ്പിൻെറ വരവ് പ്രഖ്യാപിച്ചത്. 21 ഫോണുകളിലായിരിക്കും ഗൂഗിൾ ക്യു ലഭ്യമാവുക.
ക്യുവിൻെറ ബീറ്റാ വ കഭേദം ഇൻസ്റ്റാൾ ചെയ്താൽ ഫോണിൽ ബഗ്ഗുകൾ ഉണ്ടാവാനും ചില സോഫ്റ്റ്വെയറുകളിലെ ഫീച്ചറുകളിൽ തകരാർ വരാനും സാധ്യതയുണ്ടെന്ന് ഗൂഗിൾ മുന്നറിയിപ്പ് നൽകുന്നു. ഫോണിൻെറ ബാറ്ററി ശേഷിയേയും പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിൻെറ ഉപയോഗം ബാധിച്ചേക്കാം. 2019 ഒക്ടോബർ-നവംബർ മാസത്തോടു കൂടി ക്യുവിൻെറ പൂർണ്ണ പതിപ്പ് ഗൂഗിൾ പുറത്തിറക്കും. പിക്സൽ ഫോണുകളിലായിരിക്കും ക്യു ആദ്യം ലഭ്യമാകുക.
ക്യൂ ബീറ്റാ ലഭ്യമാവുന്ന ഫോണുകൾ
ക്യൂ ബീറ്റാ പതിപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം
-https://www.google.com/android/beta എന്ന ലിങ്കിലൂടെ പിക്സൽ ഫോണുകളിൽ ആൻഡ്രോയിഡ് ക്യു ബീറ്റാ പതിപ്പ് ഡൗൺലോഡ് ചെയ്യാം
https://developer.android.com/preview/devices/index.html എന്ന ലിങ്ക് ഉപയോഗിച്ച് മറ്റ് ഫോണുകളിൽ ഡൗൺലോഡ് ചെയ്യാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.