8 കെ വീഡിയോ വരെ റെക്കോർഡ് ചെയ്യാൻ കഴിയുന്ന ഫോണിനായി സാംസങ് പുതിയ ചിപ്സെറ്റ് പുറത്തിറക്കി. എക്സിനോസ് 9820യാണ് സാംസങ്ങിെൻറ ഫോണുകൾക്ക് കരുത്ത് പകരുക. പുതിയ ന്യുറൽ പ്രൊസസിങ് യൂണിറ്റുമായാവും ചിപ്സെറ്റ് പുറത്തിറങ്ങുക. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, 8 കെ വീഡിയോ റെക്കോർഡ് തുടങ്ങിയവക്ക് കൂടുതൽ സഹായം നൽകുന്നതാണ് ചിപ്സെറ്റ്.
ARM Mail-G76 ഗ്രാഫിക്സ് പ്രൊസസിങ് യൂണിറ്റ്, എട്ട് സി.പി.യു കോർ എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. മുമ്പത്തെ ചിപ്സെറ്റുമായി താരതമ്യം ചെയ്യുേമ്പാൾ സിംഗിൾ കോറിൽ 20 ശതമാനവും ഡ്യുവൽ കോറിൽ 15 ശതമാനവും വേഗത കൂടുതലാണ്. പുതിയ ചിപ്സെറ്റ് ഉപയോഗിക്കുന്ന ഫോണുകളിൽ 2.0 ജി.ബി.പിഎസായിരിക്കും ഡൗൺലോഡ് വേഗം 316 എം.ബി.പി.എസായിരിക്കും അപ്ലോഡ് വേഗം.
30 എഫ്.ബി.പി.എസിൽ 8 കെ വീഡിയോ റെക്കോർഡിങ്ങും 150 എഫ്.ബി.പി.എസിൽ 4 കെ വീഡിയോ റെക്കോർഡിങ്ങും സാധ്യമാവും. 3,840X2,400, 4,096X2,160 പിക്സൽ റെസല്യൂഷനുകൾ വരെയുള്ള ഡിസ്പ്ലേകളെ ചിപ്സെറ്റ് പിന്തുണക്കും. ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ പിന്തുണക്കുന്ന ആപ്പിൾ A12, ഹ്യുവായ് കിരിൻ 980 തുടങ്ങിയ ചിപ്സെറ്റ് എന്നിവ പുറത്തിറങ്ങിയതിന് പിന്നാലെയാണ് സാംസങ്ങും പുതിയ ചിപ്സെറ്റുമായി രംഗത്തെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.