യൂസർമാർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡാർക് മോഡും കൂടെ കൊറോണ വൈറസ് ട്രാക്കറും ക്വയെറ്റ് മോഡും ആൻഡ്രോയ്ഡ്, െഎ.ഒ.എസ്ആപ്പുകളിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. ഫേസ്ബുക്കിെൻറ തന്നെ മറ്റ് ആപ്പുകളായ ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, ഫേസ്ബുക്ക് ലൈറ്റ് എന്നിവയിൽ നിലവിൽ ഡാർക് മോഡ് അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഫേസ്ബുക്കിൽ അജ്ഞാത കാരണങ്ങൾ കൊണ്ട് അത് നീട്ടിവെക്കുകയാണുണ്ടായത്. 9to5Google എന്ന വെബ് സൈറ്റാണ് ഡാർക് മോഡിലുള്ള ഫേസ്ബുക്കിെൻറ സ്ക്രീൻ ഷോട്ടുകൾ പങ്കുവെച്ചത്.
ഡെസ്ക്ടോപ് വേർഷനിൽ നിലവിൽ ഫേസ്ബുക്ക് ഡാർക് മോഡ് ലഭ്യമാണ്. ഫേസ്ബുക്ക് ആപ്പിലാകെ ഡാർക് ഗ്രേ ബാക്ഗ്രൗണ്ട് നൽകുന്ന സംവിധാനത്തിലൂടെ കൂടുതൽ നേരം ഉപയോഗിക്കുേമ്പാൾ കണ്ണിനുണ്ടാവുന്ന ബുദ്ധിമുട്ടുകൾ കുറയും. ആപ്പിനുള്ളിൽ തന്നെ ഡാർക് മോഡ് എനബ്ൾ ചെയ്യാനുള്ള ഒാപ്ഷനും ലഭ്യമായിരിക്കും. ആൻഡ്രോയ്ഡ് 10ൽ ഗൂഗ്ൾ അവതരിപ്പിച്ച സിസ്റ്റം - വൈഡ് ഡാർക് മോഡ് ഒാൺ ചെയ്യുേമ്പാൾ ഫേസ്ബുക്ക് താനെ ഡാർക് മോഡിലേക്ക് മാറുകയും ചെയ്യും.
കോവിഡ് കേസുകളുടെ എണ്ണവും മറ്റ് വിവരങ്ങളും നൽകുന്ന കൊറോണ വൈറസ് ട്രാക്കറാണ് ഫേസ്ബുക്കിൽ പുതുതായി അവതരിപ്പിക്കാൻ പോകുന്ന പുതിയ സംവിധാനം. മൂന്നാഴ്ച വരെയുള്ള ഡാറ്റ ഇതിലൂടെ അറിയാൻ സാധിക്കും.
ക്വയറ്റ് മോഡാണ് ഫേസ്ബുക്ക് പരീക്ഷിക്കാൻ പോകുന്ന മറ്റൊരു ഫീച്ചർ. ‘യുവർ ടൈം ഒാൺ ഫേസ്ബുക്ക്’ എന്ന മുമ്പുള്ള ഫീച്ചറിെൻറ പരിഷ്കരിച്ച പതിപ്പാണ് ക്വയെറ്റ് മോഡ്. ഫേസ്ബുക്ക് അഡിക്ഷനുള്ളവർക്ക് ഉപയോഗത്തിെൻറ കണക്ക് അറിയാനും അതിലൂടെ അത് നിയന്ത്രിക്കാനും വേണ്ടിയാണ് ഇൗ സംവിധാനം. നോട്ടിഫിക്കേഷനുകളും മറ്റും ഇൗ ഫീച്ചർ എനബ്ൾ ചെയ്യുന്നതോടെ ഇല്ലാതാകും. നിലവിൽ െഎ.ഒ.എസ് ഡിവൈസുകളിൽ ഇത് ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.