ഫേസ്​ബുക്കി​െൻറ ശുദ്ധീകരണം; ബി.ജെ.പിക്ക്​ തിരിച്ചടിയാകും


ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിന്​ മുന്നോടിയായി ആധികാരികമല്ലാത്ത പേജുകൾ ഒഴിവാക്കി ഫേസ്​ബുക്ക്​ നടത്തുന്ന ശുദ്ധീകരണം കോൺഗ്രസിനെക്കാൾ തിരിച്ചടിയുണ്ടാക്കുക ബി.ജെ.പിക്ക്​.

ഏകദേശം 26 ലക്ഷം പേരാണ് ഒഴിവാക്കിയ​ ബി.ജെ.പി പേജുകളെ പിന്തുടർന്നിരുന്നത്​. ബി.ജെ.പിയുടെ ഒരു പേജ്​, 12 അക്കൗണ്ട്​, ഒരു ഗ്രൂപ്പ്​, ഒരു ഇൻസ്​റ്റഗ്രാം അക്കൗണ്ട്​ എന്നിവക്കാണ്​ 26 ലക്ഷം പിന്തുടർച്ചക്കാരുള്ളത്​. കോൺഗ്രസി​​െൻറ ഐ.ടി സെല്ലുമായി ബന്ധപ്പെട്ട 687പേജുകളാണ്​ ഫേസ്​ബുക്ക്​ ഒഴിവാക്കിയത്​. എന്നാൽ, ഈ പേജുകളെ രണ്ട്​ ലക്ഷം പേർ മാത്രമാണ്​ പിന്തുടർന്നിരുന്നത്​.

പരസ്യത്തിനായി കോൺഗ്രസ്​ അനുകൂല പേജുകൾ 2014 മുതൽ ഏകദേശം 27 ലക്ഷം രൂപ ചെലവഴിച്ചപ്പോൾ ബി.ജെ.പി അനുകൂല പേജുകൾ 50 ലക്ഷത്തോളം രൂപയാണ്​ ചെലവഴിച്ചത്​.

Tags:    
News Summary - Facebook cleaning-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.