ന്യൂയോർക്ക്: 267 ദശലക്ഷം ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഡേറ്റ ഡാർക്ക് െവബിൽ വിറ്റതായി റിപ്പോർട്ട്. സൈബ ർ സുരക്ഷയുമായി സംബന്ധിച്ച് ഗവേഷണം നടത്തുന്ന ബോബ് ഡിയാചെൻകോ നൽകിയ വിവരമനുസരിച്ച് സൈബർ സുരക്ഷ സ്ഥാപനമായ സൈബ്ൾ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരമാണ് 267 ദശലക്ഷം ആളുകളുടെ വിവരങ്ങളടങ്ങുന്ന ഡേറ്റബേസ് വിറ്റതായി അറി യുന്നത്.
500 ഡോളറിനാണ് (ഏകദേശം 41,033 രൂപ) വിവരങ്ങൾ ചോർത്തിയതെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ഫേസ്ബുക്ക് ഐ.ഡി, മുഴുവൻ പേര്, ഇ- മെയിൽ ഐ.ഡി, ഫോൺ നമ്പർ, അവസാന കണക്ഷൻെറ ടൈംസ്റ്റാംപ്, പ്രായമടക്കമുള്ള മറ്റ് വിവരങ്ങൾ എന്നിവ ഡേറ്റ ബേസിൽ ഉൾപെടുന്നുണ്ടെങ്കിലും പാസ്വേഡുകൾ ചോർന്നില്ലെന്നത് ആശ്വാസമായി.
ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ എങ്ങനയാണ് ചേർന്നതെന്ന് തീർച്ചയില്ലെന്ന് സൈബ്ൾ ബ്ലോഗ്സ്പോട്ടിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറഞ്ഞു. ഫേസ്ബുക്കിൻെറ തേർഡ്പാർട്ടി എ.പി.ഐ ചോർന്നതോ സ്ക്രാപ്പിങ് വഴിയോ ആകും ഇത് സംഭവിച്ചുണ്ടാകുകയെന്ന് അവർ സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.