ഫേസ്​ബുക്ക്​ പണിമുടക്കി; ട്വിറ്ററിൽ സന്ദേശ പ്രവാഹം

കാലിഫോർണിയ: സാമൂഹിക മാധ്യമമായ ഫേസ്​ബുക്ക്​ പണിമുടക്കി. ശനിയാഴ്​ച രാത്രിയാണ്​ ഫേസ്​ബുക്കി​​െൻറ പ്രവർത്തനം അൽപ്പനേരത്തേക്ക്​ നിലച്ചത്​. പല ഉപയോക്​താകൾക്കും തങ്ങളുടെ അക്കൗണ്ടുകളിലേക്ക്​ ലോഗിൻ ചെയ്യാൻ സാധിച്ചില്ല.

ഫേസ്​ബുക്ക്​ പണിമുടക്കിയതി​​െൻറ ഗുണം ഏറ്റവും കൂടുതൽ ലഭിച്ചത്​ ട്വിറ്ററിനായിരുന്നു. ​ഫേസ്​ബുക്കി​​െൻറ പ്രവർത്തനം നിലച്ചത്​​ സംബന്ധിച്ചുള്ള​  ലക്ഷക്കണക്കിന്​ സന്ദേശങ്ങളാണ്​ ട്വിറ്ററിലൂടെ ശനിയാഴ്​ച പ്രവഹിച്ചത്​.  ഇൻസ്​റ്റാഗ്രാമും അൽപ്പനേരത്തേക്ക്​ പ്രവർത്തനം നിലച്ചതായി റിപ്പോർട്ടുകളുണ്ട്​.

എന്നാൽ എല്ലാവരുടെയും പ്രിയപ്പെട്ട സാമൂഹികമ മാധ്യമമായ ഫേസ്​ബുക്ക്​ പണിമുടക്കിയതിനെ കുറിച്ച്​ കമ്പനി ഒൗദ്യോഗികമായി വിശദീകരണമൊന്നും നൽകിയിട്ടില്ല. സെർവറുകളിലേ തകരാറുകളാണ്​ ഫേസ്​ബുക്കി​​െൻറ പ്രവർത്തനം നിലക്കുന്നതിലേക്ക്​ നയിച്ചതെന്നാണ്​ സൂചന.

Tags:    
News Summary - Facebook Down-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.