കാലിഫോർണിയ: അക്രമം പ്രോൽസാഹിപ്പിക്കുന്ന വീഡിയോകൾ നീക്കം ചെയ്യാൻ ഫേസ്ബുക്ക് 3,000 പേരെ നിയമിക്കുന്നു. കൊലപാതകം, ആത്മഹത്യ പോലുള്ള ദൃശങ്ങൾ ഉൾപ്പെടുന്ന വീഡിയോകൾ നീക്കം ചെയ്യാനാണ് ഫേസ്ബുക്കിൻറ പദ്ധതി. ഫേസ്ബുക്ക് നടത്തുന്ന വലിയ നിയമനങ്ങളിലൊന്നാണ് ഇപ്പോഴത്തേത്.
വീഡിയോകൾ നീക്കം ചെയ്യുന്നതിനായി ആളുകളെ നിയമിക്കുന്ന വിവരം ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗാണ് ബുധനാഴ്ച ഒൗദ്യോഗികമായി അറിയിച്ചത്. ഫേസ്ബുക്ക് ഉപയോഗിക്കുന്നവർക്ക് സുരക്ഷിതമായ അനുഭവം നൽകുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും സക്കർബർഗ് പറഞ്ഞു.
ഫേസ്ബുക്ക് ലൈവ് വീഡിയോ സേവനം ആരംഭിച്ചതിന് ശേഷം നിരവധി പരാതികളാണ് കമ്പനിക്കെതിരെ ഉയർന്നിരുന്നത്. ഫേസ്ബുക്കിൻറെ പുതിയ സേവനം ദുരപയോഗപ്പെടുത്തി നിരവധി പേർ കൊലപാതകം ഉൾപ്പടെയുള്ള ദൃശ്യങ്ങൾ ലൈവായി കാണിച്ചിരുന്നു. ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇയൊരു പശ്ചാത്തലത്തിലാണ് ഇത്തരം വീഡിയോകൾ നീക്കം ചെയ്യാൻ ഫേസ്ബുക്ക് തീരുമാനമെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.