ഫേസ്ബുക്ക് വാർത്തകൾക്ക് മാത്രമായി പ്രത്യേക ന്യൂസ് ടാബ് അവതരിപ്പിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ യു.എസിലാണ ് പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഉപഭോക്താകൾക്ക് അവർ കാണുന്ന വാർത്തകൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ നൽകുന്നതാണ് ഫീച്ചർ. പുതിയ ടാബിൻെറ വരവോടെ മാധ്യമപ്രവർത്തനം കൂടുതൽ മൂല്യമുള്ളതായി മാറുമെന്നാണ് പ്രതീക്ഷയെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗ് പ്രതികരിച്ചു.
നിലവിൽ ഫേസ്ബുക്ക് ന്യൂസ്ഫീഡിൽ വരുന്ന വാർത്തകളെല്ലാം പ്രത്യേക ടാബിലും ലഭ്യമാവും. ഉപയോക്താവിൻെറ താൽപര്യത്തിനനുസരിച്ചുള്ള വാർത്തകൾ തെരഞ്ഞെടുക്കാൻ ഫേസ്ബുക്ക് മാധ്യമപ്രവർത്തകരുടെ സംഘത്തേയും നിയോഗിക്കും. സബ്സ്ക്രിപ്ഷൻ സംവിധാനവും ഇതിനൊപ്പമുണ്ടാകും.
വ്യാജ വാർത്തകൾ ഇല്ലാതാക്കി പ്രമുഖ മാധ്യമങ്ങളിൽ നിന്നുള്ള ന്യൂസുകൾ ഉപയോക്താകൾക്ക് നൽകാൻ പുതിയ ഫീച്ചർ സഹായിക്കുമെന്നാണ് ഫേസ്ബുക്കിൻെറ പ്രതീക്ഷ. നിലവിൽ ന്യൂയോർക്ക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ്, വാൾസ്ട്രീറ്റ് ജേണൽ, ബസ്ഫീഡ്, ബ്ലൂബർഗ്, എ.ബി.സി ന്യൂസ് തുടങ്ങിയവക്കൊപ്പം പ്രാദേശിക മാധ്യമങ്ങളും ഫേസ്ബുക്കിൻെറ പുതിയ സംവിധാനം ഉപയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.