യുട്യൂബിനെ വെല്ലാൻ പുതിയ തന്ത്രവുമായി ഫേസ്​ബുക്ക്

ന്യൂഡൽഹി: ഗൂഗിളി​​െൻറ വീഡിയോ പ്ലാറ്റ്​ഫോമായ യുട്യൂബിനെ മറികടക്കുന്നതിനായി ഫേസ്​ബുക്ക്​ എല്ലാ കാലത്തും ശ്രമങ്ങൾ നടത്തിയിട്ടുണ്ട്​. ഇതിനായി ലൈവ്​ വീഡിയോ സംവിധാനം, കൂടുതൽ വീഡിയോ എഡിറ്റിങ് ടൂളുകൾ എന്നിവയെല്ലാം കമ്പനി അവതരിപ്പിച്ചിരുന്നു. യുട്യൂബുമായുള്ള യുദ്ധത്തിൽ നിർണായകമായ ചുവടുവെപ്പ്​ കൂടി നടത്തിയിരിക്കുകയാണ്​ ഫേസ്​ബുക്ക് ഇപ്പോൾ​.

വീഡിയോകൾ കാണുന്നതിനായി ​വാച്ച്​(WATCH) എന്ന ടാബാണ്​ ഫേസ്​ബുക്ക്​ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്​. ഉപഭോക്​താകളുടെ ഫോളോ ചെയ്യുന്ന പേജുകളുടേതുൾപ്പടെ എല്ലാതരത്തിലുമുള്ള വീഡിയോകൾ ലഭ്യമാകുന്ന തരത്തിലാണ്​ വാച്ച്​ ഫീഡിനെ ഫേസ്​ബുക്ക്​ ക്രമീകരിച്ചിരിക്കുന്നത്​. പുതിയ സംവിധാനത്തിലൂടെ യുട്യൂബ്​, ആമസോൺ പ്രൈം, നെറ്റ്​ഫ്ലിക്​സ്​ പോലുള്ള വീഡിയോ പ്ലാറ്റ്​ഫോമുകൾക്ക്​ കനത്ത വെല്ലുവിളി ഉയർത്താമെന്നാണ്​ ഫേസ്ബുക്ക്​ കണക്കുകൂട്ടുന്നത്​.

ആദ്യഘട്ടത്തിൽ അമേരിക്കയിൽ മാത്രമാണ്​ സേവനം ലഭ്യമാകുക. പിന്നീട്​ ഇത്​ ലോകം മുഴുവൻ വ്യാപിപ്പിക്കാനാണ്​ ഫേസ്​ബുക്കി​​െൻറ പദ്ധതി. യുട്യൂബിന്​ സമാനമാണ്​ ഫേസ്​ബുക്കി​​െൻറ വാച്ച്​ സംവിധാനവും.

Tags:    
News Summary - Facebook launches Google YouTube rival, 'Watch'-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.