ന്യൂയാർക്ക്: ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന വാർത്തകളെ തുടർന്ന് കമ്പനിക്ക് ഭീമമായ നഷ്ടം. അമേരിക്കൻ ഒാഹരി വിപണിയിൽ 7 ശതമാനം നഷ്ടത്തിലാണ് ഫേസ്ബുക്ക് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 40 ബില്യൺ ഡോളർ നഷ്ടം കമ്പനിക്ക് നേരിട്ടുവെന്നാണ് റിപ്പോർട്ടുകൾ.
രാഷ്ട്രീയ നേട്ടങ്ങൾക്കായി ഫേസ്ബുക്കിലെ 50 മില്യൺ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നത്. വാർത്ത എജൻസിയായ െഎ.എ.എൻ.എസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. 2016ൽ അമേരിക്കയിൽ നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിനിടെ ഫേസ്ബുക്കിലെ വിവരങ്ങൾ ചോർത്തിയെന്നാണ് സംശയം.
ബ്രിട്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എജൻസി ഫേസ്ബുക്കിലെ വിവരങ്ങൾ ചോർത്തിയെന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച അന്വേഷണവും നടക്കുകയാണ്. ഇതിനിടെയാണ് ഒാഹരി വിപണിയിൽ ഫേസ്ബുക്കിന് കടുത്ത തിരിച്ചടിയുണ്ടാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.