സൂമിന്​ വെല്ലുവിളി ഉയർത്താൻ വാട്​സ്​ ആപ്​ ഗ്രൂപ്പ്​ വീഡിയോ ചാറ്റ്​

കാലിഫോർണിയ: വിവിധ രാജ്യങ്ങൾ ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ മുമ്പ​ത്തേക്കാളുമേറെ ഗ്രൂപ്പ്​ വീഡിയോ കോളിങ്​ ആപുകൾക്ക്​ ആവശ്യ​ക്കാരേറിയിരിക്കുകയാണ്​. സൂം, ഗൂഗ്​ൾ മീറ്റ്​ തുടങ്ങിയ ആപുകളാണ്​ ഏറ്റവും കൂടുതൽ ആളുകൾ ഉ​പയോഗിക്കുന്നത്​. ഇപ്പോൾ വാട്​സ്​ ആപും ഗ്രൂപ്പ്​ വീഡിയോ കോളിങ്ങിനായി മെസഞ്ചർ റൂമുകൾ ആരംഭിക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ്​ പുറത്ത്​ വരുന്നത്​.

വാട്​സ്​ആപ്​ വെബിലാവും പുതിയ സേവനം ലഭ്യമാവുകയെന്ന്​ വാബീറ്റ ഇൻഫോയിൽ വന്ന റിപ്പോർട്ട്​ വ്യക്​തമാക്കുന്നു. വാബീറ്റ ഇൻഫോയിലൂടെ പുറത്ത്​ വന്ന ചിത്രങ്ങൾ പ്രകാരം ക്രിയേറ്റ്​ എ മെസഞ്ചർ റൂം എന്ന്​ ഓപ്​ഷനും വാട്​സ്​ ആപ്​ വെബിലുണ്ടാവും. ഇതിൽ ക്ലിക്ക്​ ചെയ്​ത്​ ഗ്രൂപ്പ്​ വീഡിയോ കോൾ നടത്താം. ഒരേസമയം 50 പേർക്കാവും ഇതിന്​ അവസരമുണ്ടാവുക. 

നേരത്തെ സൂം ഉൾപ്പടെയുള്ള ഗ്രൂപ്പ്​ വീഡിയോ ചാറ്റ്​ ആപുകൾ തരംഗമായെങ്കിലും സുരക്ഷ സംബന്ധിച്ച്​ വലിയ ആശങ്കകൾ ഉയർന്നിരുന്നു. സൂം സുരക്ഷിതമല്ലെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ മുന്നറിയിപ്പ്​ നൽകിയിരുന്നു.

Tags:    
News Summary - Facebook now plans to bring Messenger Rooms to WhatsApp Web-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.