സാൻഫ്രാൻസിസ്കോ: ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗിൻെറ സുരക്ഷക്കായി കമ്പനി മുടക്കുന്നത് വൻ തുകയെന്ന് റിപ്പോർട്ട്. 2018ൽ 22.6 മില്യൺ ഡോളറാണ് സക്കർബർഗിൻെറ സുരക്ഷയൊരുക്കാൻ ഫേസ്ബുക്ക് ചെലവഴിച്ചത്. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച കണക്കുകൾ ഫേസ്ബുക്ക് പുറത്ത് വിട്ടത്.
കേവലം ഒരു ഡോളർ മാത്രമാണ് സക്കർബർഗിൻെറ അടിസ്ഥാന ശമ്പളം. ഏകദേശം 20 മില്യൺ ഡോളറാണ് ഫേസ്ബുക്ക് സ്ഥാപകൻെറയും കുടുംബത്തിൻെറയും സുരക്ഷയൊരുക്കാനായി കമ്പനി ചെലവഴിക്കുന്നത്. സക്കർബർഗിൻെറ പ്രൈവറ്റ് ജെറ്റിനായി 2.6 മില്യൺ ഡോളറും മുടക്കുന്നുണ്ട്. ഇതും സുരക്ഷയുടെ ഭാഗമായാണ് ഫേസ്ബുക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഫേസ്ബുക്കിൻെറ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഷെറി സാൻഡ്ബർഗ് 23.7 മില്യൺ ഡോളറാണ് 2018ൽ ശമ്പളമായി വാങ്ങിയത്. കഴിഞ്ഞ വർഷം ഇത് 25.2 മില്യൺ ഡോളറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.