ഫ്ലിപ്പ്​കാർട്ടി​െൻറ ഒാഫറിനെതിരെ വൺ പ്ലസ്​3

മുംബൈ: കിടിലൻ ഒാഫറുകളുമായ ഫ്ലിപ്പ്​കാർട്ടി​െൻറ ബിഗ്​ ബില്യൺ സെയിൽസ്​ വീണ്ടുമെത്തുന്നു. ഞായറാഴ്​ചയാണ്​ ബിഗ്​ ബില്യൺ സെയിലി​െൻറ പുതിയ പതിപ്പിന്​ തുടക്കം കുറിക്കുന്നത്​. വൺ പ്ലസ്​ 3 മൊബൈലി​െൻറ ഒാഫറുമായി ബന്ധപ്പെട്ട വിവാദങ്ങളാണ്​ ഇത്തവണത്തെ ഫ്ലിപ്പ്​കാർട്ടി​െൻറ ബിഗ്​ ബില്യൺ സെയിൽസിനെ  ചർച്ചയാക്കുന്നത്​​.

  ആമസോണിൽ 27,000 രൂപക്ക്​ ലഭിക്കുന്ന വൺ പ്ലസ്​ 3 മൊബൈൽ 20,000 രൂപക്ക്​  ലഭ്യമാക്കുമെന്ന്​ ഫ്ലിപ്പ്​കാർട്ട്​ പറഞ്ഞിട്ടുണ്ട്​. എന്നാൽ ഇൗ ഒാഫറിനെതിരെ വൺ പ്ലസ്​ 3 മൊബൈൽ നിർമ്മാതാക്കൾ തന്നെ രംഗത്ത്​ വന്നു​. ആമസോൺ 27,000 രൂപക്ക്​ വിൽക്കുന്ന ഫോൺ എങ്ങനെയാണ്​ ഫ്ലിപ്പ്​കാർട്ട്​ 20,000 രൂപക്ക്​ നൽകുന്നതെന്നാണ്​ വൺ പ്ലസ്​ 3 നിർമ്മാതാകൾ ചോദിക്കുന്നത്​.  ആമസോണുമായി തങ്ങൾക്ക്​ കരാറുണ്ടെന്നും വൺ പ്ലസ്​ 3 സഹസ്​ഥാപകൻ കാൾ പേ പറയുന്നു. മറ്റ്​ രീതിയിൽ വിൽക്കുന്ന ഫോണുകൾക്ക് തങ്ങൾക്ക്​ ഉത്തരവാദിത്തം ഉണ്ടായിരിക്കില്ലെന്നാണ്​ വൺ പ്ലസ്​ 3യുടെ നിലപാട്​. കമ്പനി നൽകുന്ന ഒൗദ്യോഗികമായ മാർഗങ്ങളിലൂടെ ഫോൺ വാങ്ങാനും വൺ പ്ലസ്​ 3 നിർദ്ദേശിക്കുന്നു. എന്നാൽ സംഭവത്തോട്​ ഇതുവരെയായിട്ടും പ്രതികരിക്കാൻ ഫ്ലിപ്പ്​കാർട്ട്​ തയ്യാറായിട്ടില്ല.

 

 

 

Tags:    
News Summary - Flipkart Teases OnePlus 3 Sale; OnePlus Co-Founder Tweets 'What’s This? We’re Exclusive With Amazon'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.