മടക്കാവുന്ന സ്ക്രീനുള്ള ഐപാഡ് പുറത്തിറക്കാൻ ആപ്പിൾ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇക്കണോമി ഡെയിലി ന്യ ൂസെന്ന വെബ്സൈറ്റിനെ ഉദ്ധരിച്ച് മാഷബിൾ ആണ് വാർത്ത റിപ്പോർട്ട് ചെയ്ത്. 5 ജിയെ പിന്തുണക്കുന്നതായിരിക്കും മടക്കാവുന്ന ഐപാഡ്. മാക് ബൂക്കിനേക്കാളും വലുപ്പം കൂടുതലായിരിക്കും പുതിയ ടാബ്ലെറ്റിന്.
മടക്കാവുന്ന ഡിസ്പ്ലേയോട് കൂടിയ ഡിവൈസിനുള്ള പേറ്റൻറിന് ആപ്പിൾ നേരത്തെ അപേക്ഷിച്ചിരുന്നു. ആപ്പിളിൻെറ എതിരാളികളായ സാംസങ്, വാവേയ് തുടങ്ങിയ കമ്പനികൾ മടക്കാവുന്ന ഉപകരണം പുറത്തിറക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. മടക്കാവുന്ന ടാബ്ലറ്റായ യോഗ ബുക്ക് ലെനോവ പുറത്തിറക്കുകയും ചെയ്തിരുന്നു.
നിലവിൽ 12.9 ഇഞ്ച് ഡിസ്പ്ലേ വലിപ്പമുള്ള ഐപാഡ് ആപ്പിൾ പുറത്തിറക്കുന്നുണ്ട്. വാവേയ്, സാംസങ് തുടങ്ങിയവർ പുറത്തിറക്കിയ മടക്കാവുന്ന ഫോണിനെതിരെ പരാതികൾ ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.