വാട്സ് ആപിൽ വരുന്ന മെസേജുകൾക്കെതിരെ ഉപയോക്താകൾക്ക് പരാതി നൽകാമെന്ന് ടെലികോം മന്ത്രാലയം. വാട്സ് ആ പിൽ വരുന്ന വ്യാജ സന്ദേശം, അശ്ലീല സന്ദേശങ്ങൾ, ഭീഷണികൾ തുടങ്ങിയവക്കെതിരെയെല്ലാം ഉപയോക്താകൾക്ക് പരാതി നൽകാനു ള്ള സംവിധാനമാണ് ഒരുക്കുന്നതെന്ന് ടെലികോം മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
ഇത്തരം മെസേജുകൾ വന്നാൽ സ്ക്രീൻഷോട്ടും മൊബൈൽ നമ്പറും സഹിതം ടെലികോം മന്ത്രാലയത്തിന് ഇമെയിൽ അയച്ചാൽ മതിയാകും. dot@nic.in എന്ന മെയിൽ െഎ.ഡിയിലേക്കാണ് സന്ദേശം അയക്കേണ്ടത്. സന്ദേശം ലഭിച്ചു കഴിഞ്ഞാൽ മൊബൈൽ സേവനദാതാവിനോട് ഇക്കാര്യത്തിൽ നടപടിയെടുക്കാൻ നിർദേശിക്കുമെന്നാണ് ടെലികോം മന്ത്രാലയം അറിയിക്കുന്നത്.
രാജ്യത്തെ മാധ്യമപ്രവർത്തകർ ഉൾപ്പടെയുള്ളവർ വാട്സ് ആപിലുടെ ഭീഷണി സന്ദേശം ലഭിക്കുന്നതിനായി പരാതികളുണ്ടായിരുന്നു. ഇതേ തുടർന്നാണ് വിഷയത്തിൽ കർശന നടപടിയുമായി മുന്നോട്ട് പോകാൻ ടെലികോം മന്ത്രാലയം തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.