ഇൻകോഗ്​നിറ്റോ വിൻഡോയിലെ പഴുതുകളടച്ച്​ ഗൂഗ്​ൾ

ക്രോം ബ്രൗസറിലെ ഇൻകോഗ്​നിറ്റോ വിൻഡോയിലെ പഴുതുകളടച്ച്​ കൂടുതൽ സുരക്ഷയൊരുക്കാൻ ഒരുങ്ങി ഗൂഗ്​ൾ. നിലവിൽ ഇ ൻകോഗ്​നിറ്റോ വിൻഡോ ഉപയോഗിച്ച്​ എപ്പോ​ഴെല്ലാം ആളുകൾ ബ്രൗസ്​ ചെയ്യുന്നുണ്ടെന്ന്​ വെബ്​സൈറ്റുകൾക്ക്​ മന സിലാക്കാൻ സാധിക്കും. ഇത്​ ഇല്ലാതാക്കി കൂടുതൽ സുരക്ഷയൊരുക്കാനാണ്​ ഗൂഗ്​ൾ ഒരുങ്ങുന്നത്​.

അപ്​ഡേറ്റുകളുമായി എത്തുന്ന ക്രോം 76 മുതൽ പുതിയ ഇൻകോഗ്​നിറ്റോ വിൻഡോ ലഭ്യമായി തുടങ്ങുമെന്ന്​ ഗൂഗ്​ൾ അറിയിച്ചു. ജൂലൈ 30ന്​ അപ്​ഡേറ്റുകളോട്​ കൂടിയ ക്രോം ബ്രൗസർ റിലീസ്​ ചെയ്യുമെന്നും ഗൂഗ്​ൾ വ്യക്​തമാക്കിയിട്ടുണ്ട്​.

അതേസമയം, ഇൻകോഗ്​നിറ്റോ വിൻഡോ ഉപയോഗിച്ച്​ ബ്രൗസ്​ ചെയ്യുന്ന വിവരങ്ങൾ ഗൂഗ്​ൾ, മൈക്രോസോഫ്​റ്റ്​ പോലുള്ള കമ്പനികൾക്ക്​ ലഭിക്കുന്നുണ്ടെന്ന റിപ്പോർട്ടും പുറത്ത്​ വന്നിരുന്നു.

Tags:    
News Summary - Google Chrome Update Will Close 'Loophole-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.