ഗൂഗിൾ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളായ പിക്സൽ 3, 3 എക്സ് എൽ എന്നിവ പുറത്തിറക്കി. ന്യൂയോർക്കിൽ നടന്ന ചടങ്ങിലായിരുന്ന സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയത്. ഇതിനൊപ്പം പിക്സൽ സ്ലേറ്റ് എന്ന പേരിൽ പുതിയ ക്രോം ബുക്ക് ടാബ്ലെറ്റും ഗൂഗിൾ ഹോം ഹബ് എന്ന പേരിൽ സ്മാർട്ട് സ്പീക്കറും പുറത്തിറക്കിയിട്ടുണ്ട്.
ഗൂഗിൾ പിക്സൽ 3, 3 എക്സ് എൽ
6.3 ഇഞ്ച് ഒ.എൽ.ഇ.ഡി നോച്ച് ക്യു.എച്ച്.ഡി പ്ലസ് ഡിസ്പ്ലേയാണ് പിക്സൽ 3 എക്സ് എല്ലിന് നൽകിയിരിക്കുന്നത്. 553 പി.പി.െഎയാണ് പിക്സൽ ഡെൻസിറ്റി. ഗോറില്ല ഗ്ലാസ് 5െൻറ സംരക്ഷണവും എച്ച്.ഡി.ആർ സപ്പോർട്ടും ഡിസ്പ്ലേക്ക് നൽകിയിരിക്കുന്നു. ക്വാൽകോമിെൻറ സ്നാപ്ഡ്രാഗൺ 845 പ്രൊസസറാണ് പിക്സൽ 3 എക്സ് എല്ലിന് കരുത്ത് പകരുന്നത്. 4 ജി.ബി റാമിലെത്തുന്ന ഫോണിന് 64 ജി.ബി/128 ജി.ബി സ്റ്റോറേജ് വേരിയൻറുകളുണ്ട്. 3,430 എം.എ.എച്ചാണ് ബാറ്ററി. യു.എസ്.ബി ടൈപ്പ് സി, ബ്ലൂടുത്ത് 5.0, എൻ.എഫ്.സി, ഗൂഗിൾ കാസ്റ്റ് എന്നിവയാണ് പ്രധാന പ്രത്യേകതകൾ. 12 മെഗാപിക്സലിെൻറ കാമറയാണ് പിന്നിൽ നൽകിയിരിക്കുന്നത്. 8 മെഗാപിക്സലിേൻറതാണ് സെൽഫി കാമറ.
5.5 ഇഞ്ച് ഡിസ്പ്ലേയിലാണ് പിക്സൽ 3 വിപണിയിലെത്തുക. ഫുൾ എച്ച്.ഡി പ്ലസ് ഒ.എൽ.ഇ.ഡി ഡിസ്പ്ലേയുടെ പിക്സൽ ഡെൻസിറ്റി 443 പി.പി.െഎയാണ്. 2,915 എം.എ.എച്ചിെൻറ ബാറ്ററിയാണ് പിക്സൽ 3ക്ക് ഉള്ളത്. വയർലെസ്സ് ചാർജർ, യു.എസ്.ബി-സി ഇയർബഡ്സ്, ഫാബ്രിക് കേസ് എന്നിങ്ങനെ ചില ആക്സസറികളും ഫോണിനൊപ്പം ഗൂഗിൾ പുറത്തിറക്കുന്നുണ്ട്. 779 ഡോളറിലാണ് പിക്സൽ 3 യുടെ വില ആരംഭിക്കുന്നത്. നവംബർ ഒന്ന് മുതൽ ഇന്ത്യയുൾപ്പടെയുള്ള വിപണികളിൽ ഫോണെത്തും.
ഗൂഗിളിെൻറ പുതിയ ടാബ്ലെറ്റാണ് പിക്സൽ സ്ലേറ്റ്. ക്രോം ഒ.എസ് ഉപയോഗിച്ചാണ് ടാബ്ലെറ്റിൻറ പ്രവർത്തനം. മുൻവശത്തെ രണ്ട് സ്പീക്കറുകൾ, പവർ ബട്ടൺ, ഫിംഗർപ്രിൻറ് സ്കാനർ, 8 മെഗാപിക്സലിെൻറ മുൻ പിൻ കാമറകൾ എന്നിവയാണ് ടാബ്ലെറ്റിെൻറ പ്രധാന പ്രത്യേകതകൾ.
ബിൽറ്റ് ഇൻ ഡിസ്പ്ലേയുമായെത്തുന്ന ഗുഗിളിെൻറ സ്മാർട്ട് സ്പീക്കൾ സിസ്റ്റമാണ് ഗൂഗിൾ ഹോം ഹബ്. സ്വകാര്യതയെ പരിഗണിച്ച് ഗൂഗിൾ ഹോം ഹബിൽ കാമറ കമ്പനി ഉൾപ്പെടുത്തിയിട്ടില്ല. ഒക്ടോബർ 22 മുതൽ ഗൂഗിൾ ഹോം ഹബ് അമേരിക്കയിൽ വിൽപനക്കെത്തും. എകദേശം 11,000 രൂപയായിരിക്കും വില. എന്നാൽ, സ്മാർട്ട് സ്പീക്കർ ഇന്ത്യയിൽ എപ്പോൾ വിപണിയിലെത്തുമെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.