കാലിഫോർണിയ: മാപ്പിൽ ടൂ വീലർ മോഡ് ഉൾപ്പെടുത്തി ഗൂഗ്ൾ. ബൈക്ക് യാത്രികർക്ക് യാത്ര എളുപ്പമാക്കുന്നതിനായാണ് പുതിയ ഫീച്ചർ ഗൂഗ്ൾ ഉൾപ്പെടുത്തിയിരിക്കുന്നത്. വോയ്സ് നാവിഗേഷനോട് കൂടിയതാണ് ബൈക്ക് മോഡ്.
കൃത്യമായ വേഗത, അതിനനുസരിച്ചുള്ള ദൂരം, ടൂവീലർ ഡ്രൈവർമാർക്ക് വേണ്ടിയുള്ള പ്രത്യേക ലാൻഡ്മാർക്ക് നാവിഗേഷൻ എന്നിവ പുതിയ സംവിധാനത്തിൽ ലഭ്യമാകും. മോേട്ടാർ ബൈക്കിെൻറ വേഗതയനുസരിച്ച് യാത്രക്ക് വേണ്ട ദൂരവും സമയവുമെല്ലാം ഗൂഗ്ൾ പറഞ്ഞു തരും.
കാർ, കാൽനട, സൈക്കിൾ, ട്രെയിൻ, വിമാന യാത്രികർക്ക് വഴികാട്ടാനുള്ള സംവിധാനം നിലവിൽ ഗൂഗ്ൾ മാപ്പിലുണ്ട്. ഇതിനൊപ്പമാണ് ബൈക്കുകൾക്കും ഗൂഗ്ൾ വഴികാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.