ലോകത്തിലെ ഏറ്റവും മികച്ച നാവിഗേഷൻ സർവീസായ ഗൂഗിൾ മാപ്പിൽ പുതിയ സംവിധാനങ്ങൾ ഉൾപ്പെടുത്തുന്നു. സ്പീഡ് കാമറ കൾ ഉള്ള സ്ഥലങ്ങൾ രേഖപ്പെടുത്തുന്ന സംവിധാനമാണ് പ്രധാനമായും ഗൂഗിൾ കൂട്ടിച്ചേർക്കുന്നത്. പുതിയ സംവിധാന പ്രകാ രം യാത്ര ചെയ്യുന്ന വഴികളിൽ എവിടെയെല്ലാം സ്പീഡ് കാമറകളുണ്ടെന്ന് യാത്രികർക്ക് മാപ്പ് നോക്കി മനസിലാക്ക ാം. സ്പീഡ് കാമറകളിലേക്ക് ഇനി എത്ര ദൂരമുണ്ടെന്നതും ഗൂഗിൾ മാപ്പ് പറഞ്ഞു തരും. നീല നിറത്തിലായിരിക്കും സ്പീഡ് കാമറകളെ ഗൂഗിൾ രേഖപ്പെടുത്തുക.
യാത്ര ചെയ്യുന്ന വഴിയിൽ എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കിൽ അതും ഉപയോക്താക്കൾക്ക് ഗൂഗിൾ മാപ്പിൽ രേഖപ്പെടുത്താം. ഉദാഹരണമായി യാത്ര ചെയ്യുന്ന വഴിയിൽ ഒരു അപകടം മൂലം റോഡ് ബ്ലോക്കാണെങ്കിൽ അത് മാപ്പിൽ രേഖപ്പെടുത്താൻ സാധിക്കും. ആ വഴിയിലുടെ പിന്നീട് യാത്ര ചെയ്യുന്നവർക്ക് അത് ഉപകാരപ്രദമാവുകയും ചെയ്യും. ചുവന്ന നിറത്തിലുള്ള സിമ്പലാവും ഇതിനായി ഉപയോഗിക്കുക.
പിഴകളിൽ നിന്ന് രക്ഷപ്പെടുത്തുന്നതിന് വേണ്ടിയല്ല സ്പീഡ് കാമറകളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതെന്നാണ് ഗൂഗിൾ വ്യക്തമാക്കുന്നത്. മുന്നറിയിപ്പ് ലഭിക്കുേമ്പാൾ കൂടുതൽ ഉത്തരവാദിത്തത്തോടെ വാഹനം ഓടിക്കാൻ അത് ഡ്രൈവർമാരെ പ്രാപ്തരാക്കുന്നുവെന്നാണ് ഗൂഗിളിെൻറ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.