കാലിഫോർണിയ: ആഗോളവിപണിയിൽ പുറത്തിറങ്ങാനിരിക്കുന്ന ഗൂഗ്ളിെൻറ പിക്സൽ 4എയുടെ ഫീച്ചറുകൾ വിവരിച്ചുള്ള വ ീഡിയോ പുറത്ത്. യുട്യൂബ് ചാനലായ ടെക്നോലൈക്ക് പ്ലസാണ് ഫോണിെൻറ വിവരങ്ങൾ പുറത്ത് വിട്ടത്. എന്നാൽ, ഡ ിസൈൻ ഉൾപ്പടെയുള്ള കാര്യങ്ങൾ വീഡിയോയിൽ വ്യക്തമല്ല.
ബിൽറ്റ് ഇൻ ഫ്ലാഷുമായെത്തുന്ന 12 മെഗാപിക്സൽ കാമറയാണ് ഫോണിലുള്ളതെന്നാണ് അവകാശവാദം. പോർട്രറെയിറ്റ് മോഡിലുള്ള ചിത്രങ്ങളെടുക്കുന്നതിനായി ടി.ഒ.എഫ് സെൻസർ നൽകിയിട്ടുണ്ട്. യു.എസ്.ബി ടൈപ്പ് സി പോർട്ടും 3.5 എം.എം ഹെഡ്ഫോൺ ജാക്കും ഉൾപ്പെടുത്തിയിട്ടുണ്ട്.
5.81 ഇഞ്ച് ഡിസ്പ്ലേയുടെ പിക്സൽ റെസലൂഷൻ 1080x2340 ആണ്. 443ലാണ് പിക്സൽ ഡെൻസിറ്റി. 60എച്ച്.സെഡ് ആണ് റിഫ്രഷ് റേറ്റ്. സ്നാപ്ഡ്രാഗൺ 730 പ്രൊസസറാണ് കരുത്ത് പകരുന്നത്. 6 ജി.ബി റാമും ദീർഘിപ്പിക്കാൻ കഴിയാത്ത 64 ജി.ബി സ്റ്റോറേജുമാണുള്ളത്.
ആൻഡ്രോയിഡ് 10 ഒാപ്പറേറ്റിങ് സിസ്റ്റമായിരിക്കും 4എയിലുണ്ടാവുക. 3,080 എം.എ.എച്ചാണ് ബാറ്ററി ശേഷി. ഇരട്ട സിമ്മുകൾ ഉപയോഗിക്കാൻ കഴിയുന്ന 4ജി ഫോണായിരിക്കും പികസ്ൽ 4എ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.