ജിമെയിൽ അക്കൗണ്ടിലെ വിവരങ്ങൾ വായിക്കാൻ ഗൂഗ്ൾ ഇപ്പോഴും തേർഡ് പാർട്ടി ആപ്പുകളെ അനുവദിക്കുന്നതായി റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച സി.എൻ.എൻ റിപ്പോർട്ട് വ്യാഴാഴ്ച പുറത്തു വിട്ടു. ഡാറ്റ ഉപയോഗിക്കുന്നത് ഉപയോക്താക്കൾക്ക് സുതാര്യമായിരിക്കുന്നിടത്തോളം കാലം ഡവലപ്പർമാർക്ക് മൂന്നാം കക്ഷികളുമായി ഡാറ്റ പങ്കിടാമെന്ന് യു.എസ് സെനറ്റർമാർക്ക് ഗൂഗ്ൾ അയച്ച കത്തിൽ പറയുന്നു.
പ്രവേശനം അനുവദിക്കണമോ എന്ന് തീരുമാനിക്കുന്നതിന് ഉപയോക്താക്കൾക്ക് സ്വകാര്യത നയം സൗകര്യം നൽകുന്നെന്നും ഗൂഗിൾ അമേരിക്കയുടെ പബ്ലിക് പോളിസി ആന്റ് ഗവൺമെന്റ് അഫയേഴ്സ് വൈസ് പ്രസിഡന്റ് സൂസൻ മോലിനാരി പറഞ്ഞു. ലോകത്താകമാനം ജിമെയിലിന് ഏകദേശം 1.4 ബില്ല്യൻ ഉപയോക്താക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.