പൈത​ൃക പ്രദേശങ്ങളിലുടെ ഗുഗിളി​െൻറ വിർച്വൽ ടൂർ

മുംബൈ: ഇന്ത്യയിലെ പൈതൃക പ്രദേശങ്ങളിലുടെ 360 ഡിഗ്രി വിർച്വൽ ടൂർ നടത്തുന്നതിന്​ ആർക്കിയോളജിക്കൽ സർവേ ഒാഫ്​ ഇന്ത്യയുമായി ഗൂഗിൾ ധാരണയായി.ഗൂഗിളി​െൻറ മാപ്പ്​ വഴിയാകും ഇത്​ ലഭ്യമാകുക.

ആർക്കിയോളജിക്കൽ സർവേയുമായി ഞങ്ങൾ ധാരണയിലെത്തി കഴിഞ്ഞു. രാജ്യത്തെ 280തിൽ പരം സ്​ഥലങ്ങളിൽ ഗൂഗിളി​െൻറ വിർച്വൽ  ടൂർ ലഭ്യമാകും. ഗൂഗിൾ മാപ്പി​െൻറ മാനേജർ സ​​േങ്കത്​ ഗുപ്​ത പറഞ്ഞു.താജ്​മഹൽ, വിക്​ടോറിയ മെമ്മോറിയൽ, ഹംപിയിലെ പൈത​ൃക സ്​മാരങ്ങൾ എന്നിവയെല്ലാമാണ്​ ഇതിലുൾപ്പെടുന്ന ചില സ്​ഥലങ്ങൾ.

 ഇന്ത്യയിൽ ഗൂഗിളി​െൻറ സ്​ട്രീറ്റ്​ വ്യൂ ലഭ്യമാക്കുന്നതിന്​ ശ്രമങ്ങൾ നടത്തുമെന്നും ഗൂഗിൾ അറിയിച്ചു. ബംഗ്​ളാദേശ്​,ശ്രീലങ്ക പോല​ുള്ള രാജ്യങ്ങൾ അനുമതി ലഭിച്ച ഗൂഗിൾ സ്​ട്രീറ്റ്​ വ്യൂവിന്​ ഇന്ത്യയിൽ ഇനിയും അനുമതി ലഭ്യമായിട്ടില്ല.

Tags:    
News Summary - Google ties up with ASI for virtual tour of monuments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.