കാലിഫോർണിയ: ടെക് ലോകത്ത് ഏറ്റവും മൂല്യമുള്ള ബ്രാൻഡുകളുടെ പട്ടികയിൽ ആപ്പിളിനെ കീഴടക്കി ഗൂഗിൾ ഒന്നാമത്. ബ്രാൻഡ് മൂല്യം സംബന്ധിച്ച ഫിനാൻസ് ഗ്ലോബൽ ബ്രാൻഡ് പട്ടികയിൽ ആപ്പിളിന് രണ്ടാം സ്ഥാനം മാത്രമേ കരസ്ഥമാക്കാൻ സാധിച്ചുള്ളു. അഞ്ച് വർഷം നീണ്ട മൽസരത്തിനൊടുവിലാണ് ഗൂഗിൾ ഒന്നാം സ്ഥാനം തിരിച്ച് പിടിക്കുന്നത്.
പുതിയ പട്ടിക പ്രകാരം ഗൂഗിളിെൻറ ബ്രാൻഡ് മൂല്യം 109.6 ബില്യൺ ഡോളറാണ് എന്നാൽ, ആപ്പിളിെൻറ മൂല്യം 107.141 ബില്യൺ ഡോളറാണ്. ആമസോൺ, എ.ടി ആൻഡ് ടി, സാംസങ്ങ്, വെറൈസൻ, മൈക്രോസോഫ്റ്റ്, വാൾമാർട്ട്, ഫേസ്ബുക്ക്, എന്നീ കമ്പനികളും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ആപ്പിളിന് വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധിച്ചിരുന്നില്ല. എന്നാൽ പിക്സൽ ഉൾപ്പടെയുള്ള ഫോണുകളിലൂടെ ആപ്പിളിന് കനത്ത വെല്ലുവിളി ഉയർത്താൻ ഗൂഗിളിന് സാധിച്ചിരുന്നു. കഴിഞ്ഞ വർഷം 17ാം സ്ഥാനത്തുണ്ടായിരുന്ന ഫേസ്ബുക്ക് ഇക്കുറി ഒമ്പതാം സ്ഥാനത്തെത്തിയിട്ടുണ്ട്. നാലാം സ്ഥാനത്തുണ്ടായിരുന്ന മൈക്രോസോഫ്റ്റ് അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.