തൂവെള്ള പല്ല് കാട്ടി മനോഹരമായി ചിരിച്ചുകൊണ്ടിരിക്കുന്ന സൊമാറ്റോ ഫുഡ് ഡെലിവറി ബോയ്യുടെ ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇത്രയും മനോഹരമായി ചിരിക്കുന്ന യുവാവിെൻറ പിന്നാമ്പുറ കഥകൾ അന്വേഷിച്ച് പോയവർക്കെല്ലാവർക്കും അതിലേറെ ചിരിപൊട്ടി എന്ന് പറയാം. ഓൺലൈൻ ഫുഡ് ഡെലിവെറി കമ്പനി സൊമാറ്റോയുടെ ജീവനക്കാരനായ യുവാവിെൻറ ചിത്രവും വെച്ച് മീമുകളുടെയും ട്രോളുകളുടെയും മേളമാണ് ഇപ്പോൾ. അതേറ്റെടുത്തവരിൽ പുനെ, മഹാരാഷ്ട്ര പൊലീസും ടിൻഡർ, ലേയ്സ് ഇന്ത്യ പോലുള്ള വലിയ കമ്പനികൾ വരെയുണ്ട് എന്നതാണ് മറ്റൊരു കൗതുകം.
ടിക്ടോകിൽ വന്ന ഒരു വിഡിയോ വൻ വൈറലായതിനെ തുടർന്നാണ് യുവാവിെൻറ ചിരി സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ജാക്കറ്റും ഹെൽമെറ്റും ധരിച്ച് ചിരിതൂകുന്ന യുവാവിനോട് മറ്റൊരാൾ ചോദ്യം ചോദിക്കുകയാണ്. സൊമാറ്റോയിൽ എന്ത് കിട്ടും...? അതിൽ സന്തോഷവാനാണോ..? എന്നൊക്കെയാണ് ചോദ്യം. അതീവ സന്തോഷവാനായ യുവാവ് ചിരിച്ചുകൊണ്ട് എല്ലാത്തിനും മറുപടി പറയുകയാണ്. അവസാനം യുവാവിെൻറ ചിരിയെ കൂടി പ്രശംസിച്ചുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്.
— राष्ट्र सेवक (@frankmartynn) February 28, 2020
വൈകാതെ സൊമാറ്റോ ചിരിക്കുന്ന റൈഡറിനെ അങ്ങേറ്റെടുത്തു. ട്വിറ്ററിൽ യുവാവിെൻറ ചിത്രം പ്രൊഫൈൽ ചിത്രമാക്കിയ സൊമാറ്റോ തങ്ങളുടെ ട്വിറ്റർ ഹാൻഡിൽ ഒരു ഔദ്യോഗിക ഹാപ്പി റൈഡർ ഫാൻ അക്കൗണ്ടാണെന്നും പ്രഖ്യാപിച്ചു. അധികം വൈകാതെ ഇത് എല്ലാവരും ഏറ്റെടുക്കുകയും ചെയ്തു. ചിരി പടർത്തുന്ന ട്രോളുകളാണ് പിന്നീട് രൂപപ്പെടാൻ തുടങ്ങിയത്.
ഹെൽമെറ്റ് എടുത്ത് യാത്ര ചെയ്യുേമ്പാൾ ട്രാഫിക് പൊലീസിനെ കണ്ടാൽ.. എന്ന അടിക്കുറിപ്പിലാണ് പുനെ പോലീസ് യുവാവിെൻറ ചിത്രം പങ്കുവെച്ചത്. സാലറി അക്കൗണ്ടിൽ ക്രെഡിറ്റ് ആയാലുള്ള ചിരി എന്ന അടിക്കുറിപ്പിലും ചിത്രം പങ്കുവെക്കപ്പെട്ടു. എന്തായാലും സൊമാറ്റോയുടെ ‘ചിരിക്കുന്ന’ ഡെലിവറി ബോയ് ഇപ്പോൾ ഇന്ത്യയിലാകമാനം വൈറലാണ്.
— Dr Devitt (@Devittism) February 28, 2020
— Ajay Singh (@macajay143) February 28, 2020
When I did nothing but mom is yelling at me
— سونا सोना Oro(@kharaa_sona_) February 27, 2020
Me :-
My brother:- pic.twitter.com/iDm39GaYm5
That smile when you know you're a bigger celeb than those not wearing a helmet! #RoadSafety #ZomatoBoy https://t.co/ZUAb1rnyRp
— Maharashtra Police (@DGPMaharashtra) February 28, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.