ആപ്പിൾ ആരാധകർ ഏറെക്കാലമായി കാത്തിരുന്ന ഒന്നായിരുന്നു ഡ്യുവൽ സിം മോഡൽ. എല്ലാ വർഷവും ഡ്യുവൽ സിം മോഡലിനായി കാത്തിരിപ്പ് തുടരുമെങ്കിലും നിരാശയായിരുന്നു ഫലം. എന്നാൽ, ഇക്കുറി ആരാധകരെ ഞെട്ടിച്ചാണ് ഡ്യുവൽ സിം െഎഫോൺ പുറത്തിറക്കി. എന്നാൽ, നിലവിലുള്ള ഡ്യുവൽ സിം ടെക്നോളജിയല്ല നൂതനമായ ഇ-സിം ടെക്നോളജിയാണ് പുതിയ ഫോണിൽ ഉപയോഗിക്കുന്നത്.
എന്താണ് ഇ-സിം
സിം കാർഡ് എന്ന സങ്കൽപ്പത്തെ തന്നെ മാറ്റി മറിക്കുന്ന ടെക്നോളജിയാണ് ഇ-സിം. നമ്പറുകൾ മാറുേമ്പാൾ ഇ-സിം ടെക്നോളജി അനുസരിച്ച് സിം മാറേണ്ടതില്ല. പുതിയ സിമ്മിെൻറ െഎ.ഡി.ഇ സിമ്മിൽ നൽകിയാൽ മതിയാകും. ഫോണുകളിൽ സ്ഥിരമായ സിം കാർഡ് എന്നതാണ് ഇ-സിം കൊണ്ടുള്ള പ്രധാന നേട്ടം.
എൻ.എഫ്.സി ചിപ്പിന് സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന ഇ-സിം വ്യാപകമാക്കാനുള്ള ശ്രമങ്ങളാണ് മറ്റ് മൊബൈൽ നിർമാണ കമ്പനികൾ നടത്തുന്നത്. ഇന്ത്യയിൽ റിലയൻസ് ജിയോയും എയർടെല്ലുമാണ് ഇ-സിം ടെക്നോളജി തുടക്കം കുറിച്ചിരിക്കുന്ന മൊബൈൽ സേവനദാതക്കാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.