പ്രൈം മെമ്പർഷിപ്പിൽ വ്യക്​തത വരുത്തി ജിയോ

മുംബൈ: 2018 മാർച്ച്​ 31ന്​ അവസാനിക്കുന്ന ജിയോ പ്രൈം മെമ്പർഷിപ്പിൽ വ്യക്​തത വരുത്തി കമ്പനി. പ്രൈം മെമ്പർഷിപ്പുള്ള എല്ലാ ഉപഭോക്​താകൾക്കും 2019 മാർച്ച്​ വരെ കാലാവധി നീട്ടി നൽകുമെന്നാണ്​ ജിയോ അറിയിച്ചിരിക്കുന്നത്​. ഇതിനൊപ്പം ചില പ്രത്യേക ഒാഫറുകളും ജിയോ നൽകുന്നുണ്ട്​. 

നിലവിലെ ഉപഭോക്​താകൾ മൈ ജിയോ ആപ്​ വഴിയാണ്​ പ്രൈം മെമ്പർഷിപ്പ്​ കാലാവധി ദീർഘിപ്പിക്കേണ്ടത്​. പുതിയ ഉപയോക്​തകൾക്ക്​ ഏപ്രിൽ 1 മുതൽ ജിയോയുടെ പ്രൈം മെമ്പർഷിപ്പ്​ എടുക്കാൻ സാധിക്കും.  പ്രൈം ​ഉപയോക്​താകൾക്ക്​ പ്രത്യേക ഒാഫറുകൾ അവതരിപ്പിക്കുമെന്നും ജിയോ വ്യക്​തമാക്കിയിട്ടുണ്ട്​.

പ്രൈം മെമ്പർമാർക്ക്​ 550 ​ ലൈവ്​ ടി.വി ചാനലുകൾ, 6000 സിനിമകൾ, ലക്ഷകണക്കിന്​ വിഡിയോകൾ, 1.4 കോടികൾ പാട്ടുകൾ, 5000 മാഗസിനുകൾ, 500 കൂടുതൽ ന്യൂസ്​പേപ്പറുകൾ എന്നിവയെല്ലാം സൗജന്യമായി ലഭിക്കുന്നത്​ തുടരുമെന്നും കമ്പനി അറിയിച്ചു. ഇതിനൊപ്പം ഒളിംമ്പിക്​സ്​ 2018, ഫിലിം ഫെയർ, ജസ്​റ്റിൻ ബീബർ കൺസേർട്ട്​്​്്​, ലേക്​മീ ഫാഷൻ വീക്ക്​, ജിയോ മാമി ഫിലിം ഫെസ്​റ്റിവൽ തുടങ്ങിയവ ലൈവായി കാണാനുള്ള സൗകര്യവും നൽകുന്നുണ്ട്​.

Tags:    
News Summary - Here's how to get Reliance Jio's free one-year Prime membership for existing users-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.