ഫോൺ നഷ്ടപ്പെടുന്നത് പുതിയ കാര്യമല്ല. പ്രശസ്തരായ വ്യക്തികളുടെ മുതൽ സാധാരണക്കാരായ ആളുകളുടെ വരെ ഫോണുകൾ ന ഷ്ടപ്പെടാറുണ്ട്. അത്തരമൊരു ഫോൺനഷ്ടമായതാണ് ഇപ്പോൾ ടെക് ലോകത്തെ പ്രധാന ചർച്ചാ വിഷയം. പ്രമുഖ ടെക് കമ്പനിയായ ഓണറിനാണ് ഫോൺ നഷ്ടമായിരിക്കുന്നത്. ഈ ഫോൺ കണ്ടെത്തി നൽകുന്നവർക്ക് നാല് ലക്ഷം രൂപ സമ്മാനം നൽകുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.
ജർമ്മനിയിൽ പുറത്തിറങ്ങാനിരിക്കുന്ന ഫോണിൻെറ പ്രോടോ ടൈപ്പാണ് ഓണർ ജീവനക്കാരനിൽ നിന്ന് നഷ്ടമായത്. ജർമ്മനിയിലെ ഡസ്സൽഡ്രോഫിൽ നിന്ന് മ്യൂണിക്കിലേക്കുള്ള ട്രെയിൻ യാത്രക്കിടെയാണ് ജീവനക്കാരനിൽ നിന്ന് ഫോൺ നഷ്ടമായത്. ചാര നിറത്തിലുള്ള കവറിൽ പൊതിഞ്ഞ ഓണറിൻെറ പ്രോട്ടോ ടൈപ്പ് ഫോണാണ് നഷ്ടമായത്.
ഓണറിൻെറ 20 സീരിസ് ഫോണിൽ ഈ മാസം ലണ്ടനിൽ പുറത്തിറക്കും. ഈ ഫോണാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.