വില കുറഞ്ഞ​ സ്​മാർട്ട്​ഫോണുമായി എച്ച്​.ടി.സിയും

അതിവേഗം കുതിക്കുകയാണ്​ ഇന്ത്യയിലെ സ്​മാർട്ട്​ഫോൺ വിപണി. ബജറ്റ്​, മിഡ്​ റേഞ്ച്​ സ്​മാർട്ട്​ഫോണുകളാണ്​ ഇന് ത്യൻ വിപണിയിൽ കൂടുതലായി വിറ്റു പോകുന്നത്. ഇതു മനസിലാക്കി ഇന്ത്യൻ വിപണിയിൽ സ്വാധീനം ഉറപ്പിക്കുന്നതിൻെറ ഭാഗമായി​ പുതിയ ഫോൺ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്​ എച്ച്​.ടി.സി. സ്​നാപ്​ഡ്രാഗൺ 710 പ്രൊസസറിൻെറ കരുത്തിൽ മിഡ്​റേഞ്ച്​​ സ്​മാർട്ട്​ഫോണായിരിക്കും എച്ച്​.ടി.സി പുറത്തിറക്കുക​. 6 ജി.ബിയായിരിക്കും ഫോണിൻെറ റാം​.

2160x1080 പിക്​സൽ റെസലൂഷനിലുള്ള ഡിസ്​പ്ലേയായിരിക്കും ഫോണിനുണ്ടാവുക എന്നതാണ്​ സൂചന. ആൻഡ്രോയിഡ്​ പൈ അടിസ്ഥാനമാക്കിയ എച്ച്​.ടി.സി ഓപ്പറേറ്റിങ്​ സിസ്​റ്റമാണ്​ പുതിയ സ്​മാർട്ട്​ ഫോണിൽ ഉണ്ടാവുക. 128 ജി.ബി വരെയായിരിക്കും പരമാവധി സ്​റ്റോറേജ്​.

എച്ച്​.ടി.സി ഡിസയർ സീരിസിന്​ കീഴിലോ യു സീരിസിലോയായിരിക്കും ഫോൺ പുറത്തിറങ്ങുക. 2019ൽ തന്നെ എച്ച്​.ടി.സിയുടെ പുതിയ ഫോൺ എത്തുമെന്നാണ്​ പ്രതീക്ഷ. നേരത്തെ എച്ച്​.ടി.സി ചില ഫോണുകൾക്ക്​ ആൻഡ്രോയിഡ്​ പൈ അപ്​ഡേറ്റ്​ നൽകിയിരുന്നു.

Tags:    
News Summary - HTC smart Phone-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.