വ്യാപാരയുദ്ധം: വിലപേശൽ ഉപകരണമായതിൽ മകൾക്ക്​ അഭിമാനിക്കാം -വാവേയ്​ സി.ഇ.ഒ

ബീജിങ്​: യു.എസ്​-ചൈന വ്യാപാര യുദ്ധത്തിൽ ത​​​െൻറ മകൾ വി​ലപേശൽ ഉപകരണമാണെന്ന്​ വാവേയ്​ സി.ഇ.ഒ റെൻ സെങ്​ഫീ. ഇതിൽ അവർക്ക്​ അഭിമാനിക്കാം. രണ്ട്​ രാജ്യങ്ങൾ തമ്മിൽ പ്രശ്​നമുണ്ടായ സാഹചര്യത്തിലാണ്​ മകൾ വീട്ടുതടങ്കലിലായതെന്നും അദ്ദേഹം വ്യക്​തമാക്കി.

മകൾ അനുഭവിച്ച ബുദ്ധിമുട്ടുകളും യാതനകളും അവരുടെ കരിയറിൽ ഗുണകരമാവും. രണ്ട്​ വൻ ശക്​തികളുടെ വ്യാപാര യുദ്ധത്തിൽപ്പെട്ടുപോയ ചെറിയൊരു ഉറുമ്പ്​ മാത്രമാണ്​ ത​​​െൻറ മകൾ. അവളെ കാണാനായി ഭർത്താവും അമ്മയും ഇപ്പോൾ ഇടക്കിടക്ക്​ കാനഡയിൽ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

വാവേയ്​ ചീഫ്​ ഫിനാൻഷ്യൽ ഓഫീസറും സെങ്​ഫീയുടെ മകളുമായ മെങ്​ വാൻഷു ഇപ്പോൾ കാനഡയിൽ വീട്ടുതടങ്കലിലാണ്​. അമേരിക്കയുടെ നിർദേശപ്രകാരമാണ്​ കാനഡ അവരെ വീട്ടുതടങ്കലിലാക്കിയത്​. ബാങ്ക്​ തട്ടിപ്പ്​, വ്യാപാര രഹസ്യങ്ങൾ ചോർത്തൽ, ഇറാനെതിരായ യു.എസ്​ വിലക്ക്​ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങളാണ്​ അവർക്കെതിരെ ചുമത്തിയിരിക്കുന്നത്​.

Tags:    
News Summary - Huawei CEO says his daughter should be proud she became a 'bargaining chip-Tecnology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.