ബെയ്ജിങ്: അമേരിക്കൻ നിർമാതാക്കളായ െഎഫോണും ചൈനീസ് ഭീമന്മാരായ വാവെയും തമ്മി ലുള്ള ടെക് പോര് ബിസിനസ് ലോകത്ത് അങ്ങാടിപ്പാട്ടാണ്. െഎഫോണിെൻറ വിപണി കൈയടക്കാൻ ശ്രമിക്കുന്ന വാവെയ്ക്ക് പുതുവത്സര ദിനത്തിൽ അമളി പറ്റി. സ്ഥാപനത്തിലെ രണ്ടു ജീവനക്കാർ, ഉപയോക്താക്കൾക്കായി സ്വന്തം െഎേഫാൺ വഴി വാവെയുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽനിന്ന് പുതുവത്സരാശംസകൾ അയച്ചു.
നിമിഷങ്ങൾക്കകം ആശംസ വൈറലായതോടെയാണ് വാവെയ് അധികൃതർക്ക് സംഭവം പിടികിട്ടിയത്. ജീവനക്കാൻ ആശംസകളയച്ചത് െഎഫോണിൽനിന്നാണ്. സംഭവം ശ്രദ്ധയിൽപെട്ടയുടൻ ട്വീറ്റ് പിൻവലിച്ചെങ്കിലും വാവെയ് ജീവനക്കാർവരെ െഎഫോൺ ഉപയോഗിക്കുന്നുവെന്ന സ്ക്രീൻ ഷോട്ടുകൾ വ്യാപിച്ചുകഴിഞ്ഞിരുന്നു. ‘വലിയ കർത്തവ്യം’ ചെയ്ത രണ്ടുപേരെയും ഒടുവിൽ മാനേജ്മെൻറ് കൈകാര്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.