സാംസങ് ഗാലക്സി ടാബ് 6, ഐപാഡ് പ്രോ തുടങ്ങിയവക്ക് വെല്ലുവിളി ഉയർത്താൻ ലക്ഷ്യമിട്ട് വാവേയുടെ പുതിയ ടാബ്ലെറ്റ്. മീഡിയപാഡ് എം 7/ വാവേയ് മേറ്റ്പാഡ് പ്രോ ഇവയിലേതെങ്കിലുമൊന്നാവും ടാബ്ലെറ്റിൻെറ പേരെന്നാണ് റിപ്പോർട്ടുകൾ. ഡിസൈനിൽ ആപ്പിൾ ഐപാഡ് പ്രോയോടാണ് വാവേയുടെ ടാബ്ലെറ്റിന് സാമ്യം.
പഞ്ച്ഹോൾ സെൽഫി കാമറയുമായിട്ടാണ് ടാബ്ലെറ്റ് വിപണിയിലെത്തുന്നത്. പഞ്ച്ഹോൾ ഡിസ്പ്ലേ മികച്ച സ്ക്രീൻ ടു ബോഡി റേഷ്യോ ടാബ്ലെറ്റിന് നൽകുന്നുണ്ട്. എൽ.ഇ.ഡി ഫ്ലാഷിനൊപ്പം ഇരട്ട കാമറകളാണ് പിന്നിൽ നൽകിയിരിക്കുന്നത്. കിരിൻ 990 ചിപ്സെറ്റാവും കരുത്ത് പകരുക. എട്ട് ജി.ബി വരെ റാമും 256 ജി.ബി സ്റ്റോറേജും ടാബ്ലെറ്റിന് ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.
ഇൻ ഡിസ്പ്ലേ ഫിംഗർപ്രിൻറ് സെൻസറാണ് സുരക്ഷക്കായി ഉൾപ്പെടുത്തിയിരിക്കുന്നത്. ടൈപ്പ് സി യു.എസ്.ബി പോർട്ടും ഉണ്ട്. നാല് മാസം മുമ്പാണ് വാവേയ് മീഡിയപാഡ് എം 6 പുറത്തിറക്കിയത്. മാസങ്ങൾക്കകം പുതിയ ടാബ്ലെറ്റ് പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.