ഐഫോൺ എസ്.ഇ, ഐഫോൺ 6 എന്നിവക്ക് പുറമേ ഐഫോൺ 7നും ഇന്ത്യയിലും നിർമാണം ആരംഭിച്ചു. ആപ്പിളിനായി ഫോണുകൾ അസംബ്ലിൾ ചെയ്യുന്ന വിസ്ട്രനാണ് ബംഗളൂരുവിലെ നിർമാണശാലയിൽ ഐഫോൺ 7 നിർമിക്കുന്നത്. ഫോണിെൻറ നിർമാണം ഇന്ത്യയിൽ ആരംഭിച്ച വിവരം ഒൗദ്യോഗികമായി ആപ്പിൾ അറിയിച്ചു.
ഇന്ത്യയിൽ നിർമാണം ആരംഭിക്കുന്നതോടെ ഐഫോൺ 7െൻറ നിർമാണ ചെലവ് കുറയും. ആപ്പിൾ ഫോണുകൾ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുേമ്പാൾ നികുതിയിനത്തിൽ വലിയൊരു തുക നൽകേണ്ടതുണ്ട്. ഇന്ത്യയിൽ നിർമിക്കുേമ്പാൾ ഇത് കുറയും.
എങ്കിലും ഐഫോൺ മോഡലുകളുടെ വില തൽക്കാലത്തേക്ക് കുറയില്ലെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ ഫോണുകൾ നിർമിക്കുന്നതിലൂടെ ലഭിക്കുന്ന അധിക ലാഭം രാജ്യത്തെ മാർക്കറ്റിങ്ങും വിൽപനയും ഉയർത്താൻ ഉപയോഗിക്കുമെന്നാണ് ആപ്പിൾ അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.