398 രൂപക്ക്​ റിചാർജ്​ ചെയ്​താൽ 3,300 രൂപ തിരിച്ച്​ നൽകും; കാഷ്​ബാക്ക്​ ഒാഫറുമായി ​െഎഡിയയും

ന്യൂഡൽഹി: 398 രൂപയുടെ റീചാർജിന്​ കാഷ്​ബാക്ക്​ ഒാഫറുമായി ​െഎഡിയ. ഒാൺലൈൻ പ്ലാറ്റ്​ഫോമുകളിലുടെ റീചാർജ്​ ചെയ്യുന്നവർക്കാണ്​ ഒാഫർ ലഭിക്കുക.  മാജിക്​ കാഷ്​ബാക്ക്​ എന്നാണ്​ പുതിയ ഒാഫറി​​െൻറ പേര്​. മുമ്പ്​ റിലയൻസ്​ ജിയോ നൽകിയ കിഴിവിന്​ സമാനമാണ്​ ​െഎഡിയയുടെ കാഷ്​ ബാക്കും.

398 രൂപക്ക്​ റീചാർജ്​ ചെയ്യു​േമ്പാൾ 50 രൂപയുടെ എട്ട്​ വൗച്ചറുകൾ ലഭിക്കും. പിന്നീട്​ 300 രൂപക്ക്​ മുകളിൽ റീചാർജ്​ ചെയ്യു​േമ്പാൾ ഇൗ വൗച്ചറുകൾ ഉപയോഗിക്കാം. ഇതിനൊപ്പം 2700 രൂപയുടെ 5 ഷോപ്പിങ്​ കൂപ്പണുകളും നൽകും. ​​െഎഡിയയുടെ പാട്​നർ സ്​റ്റോറുകളും വെബ്​സൈറ്റുകളിലും ഉപയോഗിക്കാവുന്നതാണ്​ കൂപ്പണുകൾ.

ഇതിനൊപ്പം മൈ ​െഎഡിയ ആപ്​ വഴി റീചാർജ്​ ചെയ്യുന്നവർക്ക്​ 200 രൂപയുടെ കാഷ്​ബാക്ക്​ ഒാഫറും ലഭിക്കും. ഫെബ്രുവരി 10 വരെയാണ്​ ഒാഫർ കാലാവധി. 398 രൂപയുടെ റീചാർജിൽ അൺലിമിറ്റഡ്​ കോളുകളും പ്രതിദിനം 1 ജി.ബി ഡാറ്റയും 100 എസ്​.എം.എസുകളുമാണ്​ ​െഎ.ഡിയ നൽകുന്നത്​.

Tags:    
News Summary - Idea offers cashback worth Rs 3,300 on recharge of Rs 398-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.