ജിയോയെ വെല്ലാൻ പുതിയ ആപ്പുമായി ​െഎഡിയ

മുംബൈ: റിലയൻസ്​ജിയോയുടെ വെല്ലുവിളി നേരിടാൻ െഎഡിയ പുതിയ ആപ്പ്​പുറത്തിറക്കുന്നു. ഡിജിറ്റൽ ​െഎഡിയ എന്നാണ്​പുതുതായി പുറത്തിറക്കാൻ പോവുന്ന ആപ്പി​െൻറ പേര്​. റിലയൻസ്​ജിയോ വിവിധ സേവനങ്ങൾക്കായി നിരവധി ആപ്പുകൾ പുറത്തിറക്കിയിരുന്നു. സിനിമ കാണാനും സംഗീതം ശ്രവിക്കാനും ബുക്കുകളും വാർത്തകളും വായിക്കാനുമെല്ലാം ജിയോയുടെ ആപ്പുകൾ ഉണ്ടായിരുന്നു. ഇതേ മാതൃകയിലാവും െഎഡിയയും ആപ്പ്​ പുറത്തിറക്കുക. ഡിജിറ്റൽ െഎഡിയയിൽ സിനിമകൾ, ടിവി, സംഗീതം, ഗെയിമിങ്​ എന്നിവ ലഭ്യമാവുമെന്ന്​ ​െഎഡിയ അറിയിച്ചു. സഞ്ചരിക്കുന്ന പുതിയ ഒാൺലൈൻ യുവത്വത്തെ ലക്ഷ്യംവെച്ചാണ് ആപ്പ്​ പുറത്തിറക്കുന്നതെന്നും കമ്പനി പറഞ്ഞു.

2016 സെപ്തംബറിൽ പുറത്തിറക്കയ െഎഡിയയുടെ രണ്ടാം പാദ റിപ്പോർട്ടിൽ െഎഡിയ ഗെയിംസ്​, വിഡിയോസ്​, സംഗീതം, ചാറ്റ്​ എന്നീ സേവനങ്ങൾക്കായി വിവിധ ആപ്പുകൾ പുറത്തിറക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ​െഎഡിയ പുറത്തിറക്കുന്നതിന്​ മുമ്പ്​ തന്നെ റിലയൻസ്​ ജിയോ ഇത്തരം ആപ്പുകൾ പുറത്തിറക്കിയിരുന്നു. ഇൗ സാമ്പത്തിക വർഷത്തി​െൻറ ഒന്നാം പാദത്തിൽ തന്നെ ആപ്പ്​ പുറത്തിറക്കാനാണ്​െഎഡിയ ലക്ഷ്യമിടുന്നത്​. പുതിയ ആപ്പിലൂടെ കൂടുതൽ ഡാറ്റ ഉപയോഗം നടക്കുമെന്നും അത്​ കമ്പനിക്ക്​ ഗുണകരാമാവുമെന്നുമാണ്​ ​െഎഡിയയുടെ കണക്ക്​ കൂട്ടൽ.

എയർടെല്ലി​െൻറ പേയ്​മെൻറ്​ ബാങ്കി​െൻറ മാതൃകയിൽ െഎഡിയയും പേയ്​മെൻറ്​ബാങ്ക്​തുടങ്ങുമെന്നും ​െഎഡിയ പുറത്ത്​ വിട്ട റിപ്പോർട്ടിലുണ്ട്​. മൊബൈൽ സേവന രംഗത്ത്​ കടുത്ത മൽസരമാണ്​ നേരിടുന്നത്​. ഇത്​ തിരിച്ചറിഞ്ഞാണ്​ പുതിയ പരീക്ഷണങ്ങളുമായി ​െഎഡിയ രംഗത്തെത്തുന്നത്​. ഇന്ത്യയിൽ കൂടുതൽ ആളുകളിലേക്ക്​ ബ്രോഡ്​ബാൻഡ്​ സേവനം എത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്​.

Tags:    
News Summary - Idea to Take on Reliance Jio With Launch of ‘Digital Idea’ Movies, Music, TV, Gaming Apps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.