ന്യൂഡൽഹി: അതിവേഗ ഇൻറർനെറ്റിെൻറ അടുത്ത തലമുറയായ 5ജി നെറ്റ്വർക്ക് 2020ഒാടെ ഇന്ത്യയിൽ പുറത്തിറക്കാൻ കേന്ദ്ര ടെലികോം വിഭാഗം ഉന്നതസമിതി രൂപവത്കരിച്ചു. 5ജി നെറ്റ്വർക്കിെൻറ രാജ്യത്തെ പ്രവർത്തനവുമായി ബന്ധെപ്പട്ട് ഗവേഷണം നടത്തുന്നതിനും സൗകര്യമൊരുക്കുന്നതിനും 500 കോടി രൂപ അനുവദിക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ മേയിൽ യു.എ.ഇയിൽ 5ജി നെറ്റ്വർക്ക് കണക്റ്റിവിറ്റി പരീക്ഷിച്ച് വിജയിച്ചിരുന്നു. നിലവിലെ 4ജിയേക്കാൾ 20 മടങ്ങ് വേഗമാണ് പരീക്ഷണത്തിൽ 5ജിക്ക് കൈവരിക്കാനായത്. ദക്ഷിണ കൊറിയ, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ 5ജി സേവനത്തിലേക്ക് മാറുന്നതിെൻറ ഭാഗമായി നേരത്തേ ഒരുക്കം തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.